ബഹിരാകാശത്തേക്ക് ‘ലേഡീസ് ഒണ്‍ലി ട്രിപ്പ്’, അരങ്ങൊഴിയുന്നു ഹോങ്കോങ്ങിലെ അവസാന പ്രതിപക്ഷ പാർട്ടിയും; ലോക വാർത്തകൾ വായിക്കാം

Mail This Article
പിരിച്ചുവിടൽ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാർട്ടി; ഹോങ്കോങ്ങിലെ അവസാന പ്രതിപക്ഷ പാർട്ടിയും ഇല്ലാതാകുന്നു

ഹോങ്കോങ് ∙ ഹോങ്കോങ്ങിലെ അവസാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയും അരങ്ങൊഴിയുന്നു. 1994 ൽ നിലവിൽ വന്ന ഡെമോക്രാറ്റിക് പാർട്ടി (ഡിപി) ആണ് ഞായറാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. പിരിച്ചുവിടലിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്താൻ 110 പ്രവർത്തകരിൽ 90 ശതമാനം പേരും വോട്ട് ചെയ്തെന്ന് പാർട്ടി അധ്യക്ഷൻ ലോ കിൻ ഹേ അറിയിച്ചു.
നൊബേൽ സമ്മാന ജേതാവും പ്രമുഖ പെറുവിയൻ എഴുത്തുകാരുമായ മാരിയോ വർഗാസ് യോസ അന്തരിച്ചു

ലിമ∙ നൊബേൽ സമ്മാന ജേതാവും പെറുവിയൻ എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ മാരിയോ വർഗാസ് യോസ (89) അന്തരിച്ചു. ലിമയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ അൽവാരോ വാസ്ഗാസ് യോസയാണ് പിതാവിന്റെ മരണം എക്സിലൂടെ പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.
ബഹിരാകാശത്തേക്ക് ‘ലേഡീസ് ഒണ്‍ലി ട്രിപ്പ്’; പറന്നിറങ്ങിയത് 6 വനിതകൾ, ഇത് ചരിത്രം

ടെക്സസ്∙ ചരിത്ര വിജയമായി ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം. പ്രശസ്ത ഗായിക ക്യേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായി നടത്തിയ ബഹിരാകാശ ദൗത്യമാണ് വിജയക്കൊടി പാറിച്ചത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി. പത്ത് മിനിറ്റോളമാണ് ദൗത്യം നീണ്ടുനിന്നത്.
Read more at: https://www.manoramaonline.com/news/latest-news/2025/04/14/blue-origin-ns-31-mission-success.html