ADVERTISEMENT

വാഷിങ്ടൻ ∙ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തടഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവപദ്ധതികളിൽ നിയന്ത്രണം വരുത്തുന്നതിന് ഇറാനുമായി യുഎസ് നടത്തുന്ന ചർച്ചകളിൽ മേൽക്കോയ്മ ലഭിക്കുന്നതിനാണ് ട്രംപിന്റെ നീക്കമെന്നും റിപ്പോർട്ടിലുണ്ട്.

ആണവായുധങ്ങൾ നിർമിക്കുന്നതിനുള്ള ഇറാന്റെ പ്രവർത്തനങ്ങൾ ഒരു വർഷമെങ്കിലും വൈകിപ്പിക്കുന്നതിനായി മേയിൽ ആക്രമണം നടത്താനായിരുന്നു ഇസ്രയേൽ പദ്ധതി. ട്രംപ് ഭരണത്തിനു കീഴിൽ യുഎസ് ഇറാനുമായി നടത്തിയ ആദ്യ ചർച്ച ശനിയാഴ്ച ഒമാനിലായിരുന്നു. രണ്ടാംഘട്ടം ഒമാന്റെ മധ്യസ്ഥതയിൽ നാളെ റോമിൽ നടക്കും. രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റഫേൽ മരിയാനോ ഗ്രോസി ചർച്ചയ്ക്കു മുന്നോടിയായി ബുധനാഴ്ച ഇറാനിലെത്തിയിരുന്നു.

English Summary:

US-Iran Nuclear Talks: Israel's move to attack Iran thwarted by Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com