വിമാനം റാഞ്ചാൻ ശ്രമിച്ചയാളെ വെടിവച്ച് കൊന്നു; ഇസ്രയേൽ ഉപരോധത്തിനെതിരെ യുഎൻ: ലോക വാർത്തകൾ വായിക്കാം

Mail This Article
രാജ്യത്തിനു പുറത്തേക്ക് പറത്തണം, വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊന്നു
വാഷിങ്ടൻ ∙ കത്തി കാണിച്ച് ഭീഷണി മുഴക്കി വിമാനം റാഞ്ചാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ച് കൊലപ്പെടുത്തി. ബെലീസിൽ ചെറിയ ട്രോപ്പിക് എയർ വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം. വാർത്ത വായിക്കാൻ ക്ലിക്ക് ചെയ്യൂ.
ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്; 2 മരണം, 6 പേർക്ക് പരുക്ക്
വാഷിങ്ടൻ ∙ യുഎസിലെ ഫ്ലോറിഡ സര്‍വകലാശാലയില്‍ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 6 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥയായിരുന്ന അമ്മയുടെ തോക്ക് ഉപയോഗിച്ചാണ് ഇരുപതുകാരനായ മകൻ വെടിയുതിർത്തത്. അക്രമിയായ വിദ്യാർഥിയെ പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. വാർത്ത വായിക്കാം
ഗാസ: ഇസ്രയേൽ ഉപരോധത്തിനെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 10 പേർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലായിരുന്നു പ്രധാനമായും ആക്രമണം. ആറാഴ്ചയായി മേഖലയിലേക്ക് ഭക്ഷണവും അവശ്യസാധനങ്ങളും തടഞ്ഞുള്ള ഇസ്രയേൽ ഉപരോധത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) മുന്നറിയിപ്പ് നൽകി. വാർത്ത വായിക്കാം..
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍പ്രീത് സിങ് യുഎസിൽ അറസ്റ്റിൽ; ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യം
വാഷിങ്ടൻ ∙ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍പ്രീത് സിങ് യുഎസിൽ അറസ്റ്റിൽ. മെക്‌സിക്കോ വഴി അനധികൃതമായി അമേരിക്കയിലെത്തിയ ഹർപ്രീതിനെ എഫ്ബിഐയാണ് പിടികൂടിയത്. ഹാപ്പി പാസിയ എന്നറിയപ്പെടുന്ന ഹർപ്രീത് സിങ് കലിഫോര്‍ണിയയില്‍ ആയിരുന്നു താമസം. വാർത്ത വായിക്കാം
ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ നീക്കം; തടഞ്ഞ് ട്രംപ്
വാഷിങ്ടൻ ∙ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തടഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവപദ്ധതികളിൽ നിയന്ത്രണം വരുത്തുന്നതിന് ഇറാനുമായി യുഎസ് നടത്തുന്ന ചർച്ചകളിൽ മേൽക്കോയ്മ ലഭിക്കുന്നതിനാണ് ട്രംപിന്റെ നീക്കമെന്നും റിപ്പോർട്ടിലുണ്ട്. വാർത്ത വായിക്കാം