യുഎസിൽ ചെറുവിമാനം തകർന്ന് 4 മരണം

Mail This Article
×
വാഷിങ്ടൻ ∙ യുഎസിലെ ഇലിനോയിൽ ചെറുവിമാനം തീപിടിച്ച് തകർന്നുവീണ് 4 യാത്രക്കാരും മരിച്ചു. വൈദ്യുത കമ്പിയിൽ തട്ടിയതിനെ തുടർന്നാണ് വിമാനം കൃഷിയിടത്തിൽ തകർന്നുവീണത്. ചെറുവിമാനങ്ങൾ തകർന്നു വീഴുന്ന സംഭവങ്ങൾ യുഎസിൽ വർധിക്കുകയാണ്. 15 ദിവസത്തിനുള്ളിൽ 4 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച മാത്രം 9 പേർ വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ടു. 2022 ൽ സമാനമായ 1300 സംഭവങ്ങളുണ്ടായി. 350 പേർ കൊല്ലപ്പെട്ടു. പൈലറ്റിന്റെ പിഴവ്, മോശം കാലാവസ്ഥ തുടങ്ങിയവയാണ് അപകട കാരണങ്ങൾ.
English Summary:
Small Plane Crash in US Claims Four Lives: Recent Increase in Accidents
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.