ADVERTISEMENT

ഷാങ്ഹായ് ∙ചന്ദ്രനിൽ നിർമിക്കാനുദ്ദേശിക്കുന്ന ആണവനിലയത്തിന്റെ പ്രാഥമിക രൂപരേഖ ചൈന അവതരിപ്പിച്ചു. റഷ്യയുമായി ചേർന്നു സ്ഥാപിക്കുന്ന രാജ്യാന്തര ചാന്ദ്ര ഗവേഷണകേന്ദ്രം (ഐഎൽആർഎസ്) പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിക്കുവേണ്ടിയാണു പദ്ധതി. 17 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുത്ത യോഗത്തിൽ ദൗത്യത്തിന്റെ ചീഫ് എൻജിനീയർ ആണ് രൂപരേഖ അവതരിപ്പിച്ചത്.

ചൈനയുമായി ചേർന്ന് 2035 നു മുൻപ് ആണവനിലയം സ്ഥാപിക്കുമെന്ന് റഷ്യൻ സ്പേസ് ഏജൻസി റോസ്കോസ്മോസും കഴിഞ്ഞവർഷം വെളിപ്പെടുത്തിയിരുന്നു.

2030 ൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാൻ മാത്രമല്ല, അവിടെ സ്ഥിരം താവളം സ്ഥാപിക്കാനുമുള്ള ചേഞ്ച്–8 ദൗത്യത്തിനും ചൈന തയാറെടുക്കുകയാണ്. 

English Summary:

China's Moon Base Plan: Nuclear power plant blueprint unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com