ADVERTISEMENT

ബെയ്ജിങ് ∙ ബഹിരാകാശ നിലയത്തിലേക്ക് പുതിയ 3 സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള ചൈനയുടെ പേടകത്തിന്റെ വിക്ഷേപണം വിജയകരം. ടിയൻഹെ ബഹിരാകാശ നിലയത്തിൽ ഇപ്പോഴുള്ള 3 പേർക്ക് പകരം ആളുകളെയാണ് നിയോഗിച്ചത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽ നിന്നാണ് ഇവരെ വഹിച്ചുള്ള പേടകമായ ഷെൻസു–20 വിക്ഷേപിച്ചത്.

ഇന്നു രാത്രിയോടെ ഈ പേടകത്തെ നിലയവുമായി ബന്ധിപ്പിക്കും. സഞ്ചാരികളെ 6 മാസം ഇടവിട്ടാണ് മാറ്റുന്നത്. നിലവിലുള്ളവർ ഈ മാസം 29ന് തിരിച്ചെത്തും. 2003 ലാണ് ആദ്യ ചൈനീസ് സഞ്ചാരി ബഹിരാകാശത്തെത്തിയത്. ഇതിനു ശേഷം ഇതുവരെ 35 ചൈനക്കാർ കൂടി ഇവിടെയെത്തി. 

English Summary:

China's Shenzhou-20 Docks: Shenzhou-20 successfully delivers a new crew to the Tiangong space station. The mission replaces the previous astronauts, highlighting China's continued advancements in space exploration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com