ADVERTISEMENT

വത്തിക്കാൻ ∙ സിസ്റ്റീൻ ചാപ്പലിൽ ഇന്നലെ നടത്തിയ കുർബാമധ്യേ പ്രസംഗിച്ച ലിയോ പതിനാലാമൻ മാർപാപ്പ കർദിനാൾമാരെ അഭിസംബോധന ചെയ്തത് ഇംഗ്ലിഷിൽ. എന്നാൽ തുടർന്നുള്ള പ്രസംഗം ഇറ്റാലിയൻ ഭാഷയിലായിരുന്നു. ‘‘നമുക്ക് എല്ലാവർക്കും അനുകരിക്കാനാവുന്ന വിശുദ്ധിയുടെ ഒരു പാത ക്രിസ്തു കാട്ടിത്തന്നു. എല്ലാ പരിമിതികളെയും മറികടക്കാവുന്ന, ദൈവകൽപിതമായ പ്രത്യാശയിലൂന്നിയ ഒന്ന്. വിശ്വാസത്തിൽ നിന്നുള്ള വ്യതിചലിക്കൽ, ഒരു തരത്തിൽ ജീവിതത്തിന്റ അർഥമില്ലായ്മയിലേക്ക് തന്നെയാണ് നമ്മെ നയിക്കുന്നത്. കരുണയ്ക്കു നേരെ കണ്ണടയ്ക്കുന്നതിലേക്ക്, മനുഷ്യാന്തസിനെ ഇല്ലാതാക്കുന്ന ഭയാനകമായ ചെയ്തികളിലേക്ക്, കുടുംബ പ്രശ്നങ്ങളിലേക്ക്, സമൂഹത്തിന് നോവായി മാറുന്ന മുറിവുകളിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കും.’’ – പോപ്പ് പറഞ്ഞു.

‘‘ക്രിസ്തുവിന്റെ സ്ഥാനം ഒരു ‘സൂപ്പർമാൻ’ എന്ന നിലയിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അവിടെയാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതിന്റെ പ്രസക്തി. ഈ ലോകത്തിലേക്ക് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിലെ സന്തോഷകരമായ വിശ്വാസത്തിന് സാക്ഷികളാകാനാണ്. വിശ്വാസത്തിനു മേലെ പണത്തെയും അധികാരത്തെയും സാങ്കേതികവിദ്യയെയും കാണുകയും വിശ്വാസം ദുർബലരുടേതാണെന്നു കരുതുകയും ചെയ്യുന്ന സാഹചര്യത്തിന് നമ്മൾ സാക്ഷികളാണ്. വിശ്വാസികൾ എതിർക്കപ്പെടുകയും പരിഹസിക്കപ്പെടുകയും വേദനിക്കുകയും ചെയ്യുന്നിടങ്ങളിലേക്ക് അതുകൊണ്ടുതന്നെ നമ്മുടെ ശുശ്രൂഷ എത്തേണ്ടതുണ്ട്. ഈ ദൗത്യം നിറവേറ്റുന്ന സഭയുടെ പരിപാലകനായി തുടരാൻ ദൈവം എക്കാലത്തേക്കും അനുഗ്രഹം ചൊരിയട്ടെ’’– പോപ്പ് പറഞ്ഞു.

English Summary:

Powerful Message: Pope Leo XIV's First Homily at the Sistine Chapel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com