ADVERTISEMENT

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം മേയ് 18നു നടക്കും. അന്നു സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാനയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. ഇന്നു രാവിലെ 10നു കർദിനാൾമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ സിസ്റ്റീൻ ചാപ്പലിൽ നടന്ന കുർബാനയിൽ മാർപാപ്പ പങ്കെടുത്തിരുന്നെങ്കിലും കർദിനാൾമാർക്കു മാത്രമായിരുന്നു പ്രവേശനം. 21ന് അദ്ദേഹം വിശ്വാസികളെ കാണും. വിശ്വാസത്തിന്റെ മനോഹാരിതയിലേക്ക് കണ്ണുതുറക്കാനും ദൈവിക ശുശ്രൂഷയുടെ ആഴം മനസ്സിലാക്കാനും സിസ്റ്റീൻ ചാപ്പലിലെ കുർബാനമധ്യേയുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.   

‘‘എന്റെ സഹോദര കർദിനാൾമാരെ, ദൈവം സൃഷ്ടിച്ചിരിക്കുന്ന അദ്ഭുതങ്ങളെക്കുറിച്ച് ചിന്തിക്കാനും ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളിലേക്ക് കണ്ണുതുറക്കാനും ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഈ പുതിയ അജപാലനദൗത്യം ഏറ്റെടുക്കാൻ, ആ കുരിശ് ചുമക്കാൻ നിങ്ങൾ എന്നെ തിരഞ്ഞെടുത്തു. സഭയായും ക്രിസ്തുവിന്റെ സുഹൃത്തുക്കളായും നിങ്ങളോരോരുത്തരും ഓരോ ചുവടിലും ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം’’– കർദിനാൾമാരോട് പാപ്പ പറഞ്ഞു.

English Summary:

Pope Leo XIV's Enthronement: Pope Leo XIV's enthronement will take place on May 18th in St. Peter's Square. His moving sermon in the Sistine Chapel emphasized opening our eyes to God's blessings and the importance of faith.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com