ADVERTISEMENT

ന്യൂഡൽഹി ∙ 2019ൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്നു പാക്കിസ്ഥാൻ സൈന്യം സമ്മതിച്ചു. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണു പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്, പുൽവാമ ഭീകരാക്രമണം പാക്ക്‌ സൈന്യത്തിന്റെ ‘തന്ത്രപരമായ മിടുക്ക് ’ ആണെന്നു പറഞ്ഞത്.

‘പാക്കിസ്ഥാനെ തൊട്ടാൽ കണ്ടില്ലെന്നു നടിക്കാനാവില്ല. ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് എന്താണെന്ന് അവരോട് (ഇന്ത്യയോട്) പറയാൻ ശ്രമിച്ചതാണു പുൽവാമ. ഇപ്പോൾ ഞങ്ങളുടെ ആക്രമണങ്ങളുടെ ശക്തിയും അവർ അറിഞ്ഞിട്ടുണ്ടാകണം,’എന്നാണു ഇന്നലെ സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയിലെ പരാമർശം. പാക്ക് വ്യോമസേനയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറലാണ് ഔറംഗസേബ്

English Summary:

Pulwama terror attack: Pakistan's Air Force admits responsibility for the 2019 Pulwama terror attack, calling it a "tactical masterpiece." The confession, revealed in a viral video, escalates India-Pakistan tensions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com