ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പുലർച്ചെ 2.30ന് സേനാമേധാവിയുടെ ഫോൺകോൾ തന്നെ വിളിച്ചുണർത്തിയതിനെപ്പറ്റി വിവരിക്കുന്നതിനിടെ നൂർ ഖാൻ എയർബേസിൽ ഇന്ത്യയു‌ടെ മിസൈലാക്രമണമുണ്ടായതു സ്ഥിരീകരിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കഴിഞ്ഞ 10നു നൂർ ഖാൻ എയർബേസിൽ ഇന്ത്യയു‌ടെ മിസൈലാക്രമണമുണ്ടായതിനു പിന്നാലെ സംഭവിച്ച കാര്യങ്ങളാണ് ഷരീഫ് കഴിഞ്ഞ ദിവസം വിശദീകരിച്ചത്. അന്നു പുലർച്ചെ സേനാമേധാവി ജനറൽ സയിദ് അസിം മുനീർ തന്നെ വിളിച്ച് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ ആക്രമണം തുടങ്ങിയെന്നും അതിലൊന്ന് നൂർ ഖാനിൽ പതിച്ചെന്നും അറിയിച്ചതായി ഷരീഫ് സ്ഥിരീകരിച്ചു. ഏപ്രിൽ 22നു പഹൽഗാമിലെ ഭീകരാക്രമണത്തിനു മറുപടിയായി ഈ മാസം 7ന് ആയിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പ്രത്യാക്രമണം. 10ന് വെ‌ടിനിർത്തലായി.

English Summary:

Shahbaz Sharif: Indian missile attack on Noor Khan airbase confirmed by Pakistan's Prime Minister.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com