പാരമ്പര്യച്ചാർത്ത്; പാലിയവും മുക്കുവന്റെ മോതിരവും

Mail This Article
വത്തിക്കാൻ സിറ്റി ∙ ഔദ്യോഗിക സ്ഥാനചിഹ്നങ്ങളായി മാർപാപ്പമാർ അണിയുന്നവയാണു പാലിയവും മുക്കുവന്റെ മോതിരവും. ഇന്നലെ സ്ഥാനാരോഹണ കുർബാനയ്ക്കിടെ ലിയോ പതിനാലാമൻ മാർപാപ്പയും ഇവ രണ്ടും സ്വീകരിച്ചു. കത്തോലിക്കാ സഭാധ്യക്ഷന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പാരമ്പര്യത്തിന്റെ മുദ്ര ചാർത്തുന്ന സ്ഥാനീയചിഹ്നങ്ങളാണ് ഇവ രണ്ടും.
നല്ലിടയന്റെ പാലിയം
കാണാതെ പോയ ആടിനെ കണ്ടെത്തി തോളിലേറ്റുന്ന നല്ല ഇടയനെ സൂചിപ്പിക്കുന്ന വസ്ത്രമാണു പാലിയം. കഴുത്തുചുറ്റി, ഇരുതോളുകളിലൂടെയും കടന്ന്, നെഞ്ചിന്റെ മധ്യത്തിലൂടെ മുന്നോട്ടു നീണ്ടുകിടക്കുന്ന പാലിയത്തിൽ കുരിശടയാളങ്ങളുമുണ്ടാവും. ആട്ടിൻരോമം കൊണ്ടാണു പാലിയം നിർമിക്കുന്നത്.
-
Also Read
ഇടയവഴിയിൽ സുകൃതതാരം
മുക്കുവന്റെ മോതിരം
സഭയുടെ ആദ്യ അധ്യക്ഷനായ വിശുദ്ധ പത്രോസിനു നൽകപ്പെട്ട ദൗത്യത്തിന്റെ ഓർമപ്പെടുത്തലായാണു മുദ്രമോതിരം അണിയിക്കുന്നത്. ‘വലിയ മുക്കുവന്റെ മോതിരം’ എന്നറിയപ്പെടുന്ന മോതിരം സ്ഥാനാരോഹണച്ചടങ്ങിനിടെ പുതിയ മാർപാപ്പയെ അണിയിക്കുന്നതാണു പാരമ്പര്യം. ഓരോ മാർപാപ്പയുടെയും മരണശേഷം ഈ മോതിരം നശിപ്പിച്ചു കളയും. ഫ്രാൻസിസ് മാർപാപ്പ അണിഞ്ഞിരുന്നത് സ്വർണം പൂശിയ വെള്ളിമോതിരമാണ്. പത്രോസിന്റെ ചിത്രം ആലേഖനം ചെയ്താണ് ഈ മോതിരം നിർമിക്കുന്നത്.