ADVERTISEMENT

വാഷിങ്ടൻ ∙ ലോകപ്രശസ്ത യുഎസ് സർവകലാശാലയായ ഹാർവഡിൽ പഠിക്കാനാഗ്രഹിക്കുന്ന വിദേശവിദ്യാർഥികളുടെ വീസ ആറു മാസത്തേക്ക് റദ്ദാക്കി ട്രംപ് ഭരണകൂടം ഉത്തരവിട്ടു. വിദേശികളായ വിദ്യാർഥികൾ പഠിക്കുന്നതിനോ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമാകുന്നതിനോ ഹാർവഡിൽ വരുന്നതു വിലക്കി ആറു മാസത്തേക്കാണ് വീസ റദ്ദാക്കിയത്. കാലാവധി നീട്ടിയേക്കാം. ഹാർവഡിൽ പഠിക്കാനായി വിദേശികൾ യുഎസിലെത്തുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ പറയുന്നു.

ഈ ഗണത്തിൽപെടുത്താവുന്ന വിദ്യാർഥികൾ നിലവിൽ അവിടെ പഠിക്കുന്നുണ്ടെങ്കിൽ വീസ റദ്ദാക്കുന്നതു പരിഗണിക്കും. വിദേശികളായ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുള്ള നിയമവിരുദ്ധപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരം കൈമാറണമെന്ന് സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പി രണ്ടോ മൂന്നോ പേരുടേതു മാത്രമേ നൽകിയുള്ളൂ എന്നും വൈറ്റ്ഹൗസ് ബുധനാഴ്ച പുറത്തുവിട്ട വിവരരേഖയിൽ ആരോപിച്ചു. 

English Summary:

Harvard Student Visas Revoked: Trump Administration's Controversial Decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com