സ്കോട്‌ലൻഡ് ഹിതപരിശോധന അംഗീകരിക്കില്ല

ലണ്ടൻ ∙ സ്വാതന്ത്ര്യത്തിനുവേണ്ടി ഹിതപരിശോധന നടത്തണമെന്ന സ്കോ‌ട്‌ലൻഡ് പ്രഥമമന്ത്രി നിക്കോള സ്റ്റർജന്റെ ആവശ്യം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ തള്ളിയേക്കും.

യൂറോപ്യൻ യൂണിയൻ വിടാനുള്ള നടപടികൾക്ക് ഒരുങ്ങുന്ന സമയം സ്വാതന്ത്ര്യ ഹിതപരിശോധന ഉചിതമാകില്ലെന്നു തെരേസ മേ പറഞ്ഞതായി ദ് ടൈംസ് റിപ്പോർട്ട് ചെയ്തു.