ആകർഷണം

HIGHLIGHTS
  • അമ്മമാരെന്താ കാഴ്ച വസ്തുക്കളോ ?
  • എന്തിനാണവർ ഇങ്ങനെ വസ്ത്രം ധരിച്ചിവിടെ വരുന്നത്. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?
provoking-dressing-style-of-ladies
SHARE

സ്കൂളിൽ വൈകുന്നേരം മിലിയെ കൂട്ടാൻ പോകുമ്പോൾ കണ്ണിനൊരു വിരുന്നാണ്. സുന്ദരന്മാരായ അച്ഛന്മാർ 
സുന്ദരികളായ അമ്മമാർ ! എന്തെല്ലാം വർണങ്ങൾ എന്തെല്ലാം വേഷങ്ങൾ ! സുന്ദരന്മാരെ ഇവിടെ ഒഴിവാക്കുന്നു. പാവങ്ങൾ സാധാരണ പാന്റും ഷർട്ടും തന്നെ മിക്കവർക്കും. പിന്നെ ടർബൻ കെട്ടിയ സിഖ് കാരും, മൊട്ടയടിച്ച മൊട്ടകളും. 

അമ്മമാരെയാണ് കാണേണ്ടത് ! തമാശക്കാരനായ ഒരു യുവ സുഹൃത്ത് ഒരു ദിവസം പറഞ്ഞു. "സാധാരണ മോളുടെ അമ്മയാണ് വരാറ്. ഇവിടെ ഇത്ര നല്ല കോളാണെന്നറിഞ്ഞില്ല. ഇനി ഇടയ്ക്കു വരാം. കൊയ്ത്തല്ലേ കൊയ്ത്ത് !"

അടുത്ത നിന്ന മറ്റൊരു തമാശക്കാരി പറഞ്ഞു "ഉം ഉം. പുള്ളിക്കാരി കേൾക്കേണ്ട. പിന്നെ സ്കൂളിലേക്ക് വിടില്ല ". കെട്ടവരെല്ലാം പൊട്ടിച്ചിരിച്ചു. പക്ഷെ എനിക്ക് ചിരി വന്നില്ല. നേരിയ അവമാനം തോന്നുകയും ചെയ്തു. 

അമ്മമാരെന്താ കാഴ്ച വസ്തുക്കളോ ?

വർങ്ങളായി കുഞ്ഞുങ്ങളെ കൂട്ടാൻ വരുന്നവർ മിക്കവരും പരിചയക്കാരാണ്. പല ഗ്രൂപ്പ് കളുണ്ട്. ഭംഗിയായി വസ്ത്രം ധരിച്ചു അമ്മമാരുടെ മാന്യതയോടെ വരുന്ന ഒരു ഗ്രൂപ്പ് എനിക്കുമുണ്ട്. എല്ലാവരും വളരെ പ്ലെസന്റ് ആണ്. മറ്റുള്ളവരെ കമന്റ് അടിക്കാനുള്ള നർമ ബോധവുമുണ്ട്. കണ്ണാടി പോലെ നേർത്ത വസ്ത്രങ്ങളാണ് ചിലരുടേത്. പലാസോയ്ക്കുള്ളിലൂടെ കാലുകൾ കാണാം. സ്ലീവ്‌ലെസ് ടോപ് അതിലും നേർത്തത് അടിവസ്ത്രങ്ങൾ മാത്രമല്ല അതിനടിയിലുള്ളതും കാണാം. എങ്ങനെ കമന്റ് ചെയ്യാതിരിക്കും. !

അത് നല്ല ഫിഗർ  ആണെങ്കിൽ പോട്ടെ. ചക്കക്കാലിൽ സോക്സ്‌ പോലെ വലിച്ചു കയറ്റിയിട്ട ഒരു കുഴൽ. മുകളിലോ ആനയുടലിൽ ഇറുക്കി വലിച്ചുകയറ്റിയ ഒരു പില്ലോ കവർ. 

അനക്കലിന്റെ വലിപ്പമുള്ള കൈത്തണ്ടകൾ പ്രദർശിപ്പിക്കാൻ ചിലർ സ്ലീവ്ലെ സ്സേ ഇടൂ. അടിയിൽ ഒന്നുമില്ല. തുള്ളി തുളുമ്പുന്ന മാംസം അറപ്പു തോന്നിക്കും. 

"അസൂയകൊണ്ടല്ലേ നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത് "ഞാൻ എന്റെ ഗാങ്ങിനെ ചൊടിപ്പിച്ചു. 

അവർ പ്രതികരിക്കാനൊരുങ്ങും മുൻപ് അൽപ്പം മുതിർന്ന ഒരാൾ അടുത്തെത്തി. അദ്ദേഹം ഒരു ഡോക്ടറാണ്. എന്നെ നല്ല പരിചയവുമുണ്ട്. 

നിങ്ങൾ ഒരു എഴുത്തുകാരിയല്ലേ ദേവീ. എന്താണ് ഇതേക്കുറിച്ചൊക്കെ ഒന്നെഴുതാത്തത് "

"ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമില്ലേ സർ "

"കൊള്ളാം. നിങ്ങളും ഇതാണോ പറയുന്നത് ? ഇതിനു ഫാഷൻ എന്നോ ഭംഗി എന്നോ പറയാമോ ? ആഭാസം എന്ന് പറഞ്ഞാൽ നിങ്ങൾ സ്ത്രീകൾ കൊല്ലാൻ വരും. "

അദ്ദേഹം തുടർന്നു. 

"എന്തിനാണവർ ഇങ്ങനെ വസ്ത്രം ധരിച്ചിവിടെ വരുന്നത്. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? എന്താണവരുടെ ഉദ്ദേശം ?"

"മറ്റുള്ളവർ അറിയട്ടെ ഞങ്ങളും ഫാഷനബ്ൾ ആണെന്ന്, അതാവും അവരുടെ ചിന്ത "ഇന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു. 

"മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ തന്നെ. സംശയമില്ല "ജിനി ഇടയ്ക്കു കയറി. 

"അത് ശരി. പുരുഷന്മാരെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇത് ആകർഷിക്കുകയല്ല അറപ്പുളവാക്കുകയേയുള്ളു "ഡോക്ടർ വിടുന്നില്ല. 

അത് സർ വയസ്സായിട്ടല്ലേ "സാറ കളിയാക്കി. 

"അല്ല. സ്ത്രീ പുരുഷന്മാർ പരസ്പരം ആകർഷിക്കപ്പെടുന്നതിനു പ്രായമൊന്നുമില്ല. എക്സിബിഷനിസം ഒരു രോഗമാണ്. ഈ വൾഗർ പ്രദർശനം ആകർഷിക്കും പെർവെർട്സിനെ. അവരിൽനിന്നു ചിലപ്പോൾ ഇവർക്ക് ഉപദ്രവവും ഉണ്ടായേക്കാം ". ഡോക്ടർ വിശദീകരിച്ചു. 

"അത് പറയരുത്. ഞങ്ങക്കിഷ്ടമുള്ള വേഷം ഇടും. ഞങ്ങളെ പീഡിപ്പിക്കാനൊന്നും ആർക്കും അധികാരമില്ല "ഒരു ഫെമിനിസ്റ് ചാടിവീണു. 

ഓ best. ആരോ പിറുപിറുത്തു. 

"അപ്പോൾ ചെറിയ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതോ ? അവർ provoke ചെയ്തിട്ടാണോ "ഫെമിനിസ്റ് പിന്നെയും. 

"അതല്ലല്ലോ ഇവിടെ വിഷയം. ഏതായാലും. സ്കൂളിൽവരുമ്പോൾ ഈ വേഷം കെട്ടൽ ആവശ്യമില്ല. "അല്പം മുതിർന്ന ഒരമ്മ വായ തുറന്നു. അവരും ചുരിദാറും ജീൻസുമൊക്കെ ഇടുന്ന പരിഷ്‌ക്കാരി തന്നെ. എന്നെപ്പോലെ സാരിയും സെറ്റുമുണ്ടും ധരിക്കുന്ന അമ്മുമ്മയല്ല. (ഇവിടെ വരുന്ന തലനരച്ചവരും ചുരിദാർ തന്നെ. പക്ഷെ ശരീരം തുറന്നു കാട്ടാറില്ല ) 

"എന്തായാലും ദേവി എഴുതണം "

"എന്നിട്ടു വേണം ഡോക്ടർ അവളുമാര് എന്നെ തല്ലാൻ "

"അത് പേടിക്കേണ്ട. അവർക്കാർക്കും മലയാലം അരിയില്ല. ഇത് വായിക്കില്ല "ഇന്ദു ചിരിച്ചു, ഞാനും. 

അപ്പോഴതാ മൂന്നു നാലു പരിഷ്ക്കാരികൾ !

"ഞാൻ പറയാം ഇവർക്ക് വീട്ടിൽ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ യാതൊരു അറ്റെൻഷനും കിട്ടുന്നില്ല. എവിടെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റണ്ടേ "ഹീര പറഞ്ഞു 

ശരിയാണോ. ..വായനക്കാരുടെ അഭിപ്രായം എന്താ ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA