ഡിയർ ,ഡിയറർ ,ഡിയറസ്റ്റ്

relationship
SHARE

ഇഷ്ടത്തെ ,പ്രിയത്തെ ,അടുപ്പത്തെ ക്കുറിച്ചു താരതമ്യപ്പെടുത്താൻ നമ്മൾ ഉപയോഗിക്കുന്ന പദങ്ങളാണിവ .ഇതിനു തുല്ല്യമായവ മലയാളത്തിലുമുണ്ട് .

 ഉദാഹരണം പ്രിയം -സാമാന്യവിശേഷരൂപം ,പ്രിയതരം -താരതമ്യചിന്തനം ,പ്രിയ തമം-വിശേഷാണോത്തമരൂപം.അയ്യോ ഇതിലും എളുപ്പം ഇംഗ്ലീഷിൽ ഡിയർ ,ഡി യറർ ,ഡിയറസ്റ്റ് എന്നൊക്കെ പറയുന്നത് തന്നെയാണ് .

പലപ്പോഴും ഈവാക്കുകൾ നമ്മൾ പ്രയോഗിക്കുന്നത് തീരെ ആത്മാർത്ഥത ഇല്ലാതെയാണ് എന്നെനിക്കു തോന്നാറുണ്ട് .ഡിയർ ഫ്രണ്ട് എന്നൊരാളെക്കുറിച്ചു പറയുമ്പോൾ അയാൾ നമ്മുടെ ഫ്രണ്ട് .ഡിയർ എന്ന വാക്ക് വെറുമൊരു വിശേഷണം .പറയുന്നയാൾക്ക് ആ ഫ്രണ്ട് അത്രമാത്രം പ്രിയമുള്ളൊരാൾ ഒന്നും ആവണമെന്നില്ല .'അവനെക്കാളെനിക്കിഷ്ടം അവന്റെ ചേട്ടനെയാണ് "എന്നൊരാൾപറയുമ്പോൾ അതൊരു താരതമ്യപ്പെടുത്തലാണ് .അതിനു അവനെയും ചേട്ടനെയും എനിക്കിഷ്ടമാണ് .ചേട്ടനോട് കൂടുതൽ പ്രിയം എന്നേ അർത്ഥമുള്ളൂ .സൂപ്പർലേറ്റീവ് ഡിഗ്രി അഥവാ ഡിയറസ്റ്റ് എന്ന് പ്രയോഗിക്കുന്നിടത്താണ് പ്രശ്നം .

എന്റെയൊരു സുഹൃത്ത് ,അവൻ ആരെ എനിക്ക് പരിചയപ്പെടുത്തിയാലും ഇത് പോലെയാണ് പറയാറ് "നോക്കൂ ദേവി ഇത് രവി എന്റെ ഡിയറസ്റ്റ് ഫ്രണ്ട് "

.

രവി പോയിക്കഴിഞ്ഞപ്പോൾ ഞാനവനെ കളിയാക്കി ."ഓ അപ്പോൾ മനു ഈ  രവിയാണോ  നിന്റെ ഡിയറസ്റ്റ് ?

" 'അതെ "ഒരു സംശയവുമില്ലാതെ അവന്റെ മറുപടി 

."അപ്പോൾ സിന്ധുവോ ".അവൾ അവന്റെ പ്രിയപ്പെട്ടവളാണ് .തെല്ലു സംശയത്തോടെ  മനു എന്നെ നോക്കി .മനസ്സിലാവാത്തതുപോലെ 

."നീ എന്തിനാണ് അതും ഇതും താരതമ്യപ്പെടുത്തുന്നത് ?" അവൻ നീരസപ്പെട്ടു .".നീ ഇന്നാള് മറ്റൊരാളെ പരിചയപ്പെടുത്തി .അതും ഡിയറസ്ററ് .ഇതെന്താ മനു .എല്ലാവരും നിനക്ക് ഏറ്റവും പ്രിയപ്പെട്ടതാ "? എനിക്ക് കുറേശ്ശേ ദേഷ്യം   വരുന്നുണ്ടായിരുന്നു .സത്യത്തിൽ അവനു കൂട്ടുകാരെയൊക്കെ ഇഷ്ടം തന്നെ .എന്ന് വച്ച് ഏറ്റവും ഇഷ്ടം എന്ന് എല്ലാവരെയും പറയാമോ ?ഇത് കാപട്യമല്ലേ ?

എന്റെ മനസ്സ് വായിച്ചിട്ടെന്നപോലെ മനു ചിരിച്ചു ."എന്റെ ദേവീ സൂപ്പർലേറ്റീവ് ഡിഗ്രി ഒന്നേയുള്ളു എന്നൊക്കെ പറയുന്നത് ഗ്രാമർ ക്ലാസ്സിലാണ് . സാധാരണ സംസാരിക്കുമ്പോൾ അതിലൊന്നും വലിയ കാര്യമില്ല ."

"ഹിപ്പോ ക്രിസി "ഞാൻ പിറുപിറുത്തു .(ചെറുപ്പകാലത്തെ കഥയാണേ )

ഞങ്ങളുടെ തലമുറയിൽ പെട്ടവരുടെ പദപ്രയോഗങ്ങളിൽ ചെറുപ്പകാലം മുതലേ ഇത്തരം വിശേഷണങ്ങൾ ഇല്ല .പ്രിയപ്പെട്ട അല്ലെങ്കിൽ ഡിയർ എന്നൊക്കെ എഴുതുന്നത് കത്തുകളിൽമാത്രം .അത് തികഞ്ഞ സ്നേഹത്തോടെ തന്നെയാണ് എഴുതാറ് .

ഇപ്പോഴാണെങ്കിലോഎല്ലാവർക്കും എല്ലാവരും ഡിയർ ഡിയറസ്റ്റ്. ഇതെന്താ ഇങ്ങനെ എന്ന് പുതു തലമുറയോട് ചോദിച്ചാൽ അവർ മിഴിച്ചു നിൽക്കും .ഇതിലൊക്കെ എന്താ ഉള്ളത് .പറയുന്ന ആൾക്കും കേൾക്കുന്ന ആൾക്കും അറിയാം ഡിയർ വിളിയിൽ വലിയ ആത്മാർത്ഥത ഒന്ന് മില്ലെന്ന് അതാണ് അവരുടെ ഭാവം .ആത്മാർത്ഥത എന്നാൽ എന്തെന്ന് കൂടി അവർ ചോദിക്കാഞ്ഞാൽ ഭാഗ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ