സൗന്ദര്യമേ നീ എവിടെ

writing-845
SHARE

എം.മുകുന്ദൻ എന്ന മഹാനായ എഴുത്തുകാരൻ "സുന്ദരിമാരുടെ പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെടും 'എന്ന് പറഞ്ഞതിനെ തുടർന്നുള്ള ബഹളങ്ങൾ ഫേസ് ബുക്കിൽ ശമിച്ചിട്ടില്ല .അത് ശരിയാണെന്നു വാദിച്ചവർ ഏറെ . കളിയാക്കിയവരുംഎതിർത്തവരും ഉണ്ട് .അപ്പോഴാണ് നവനീത(ഇത് വെറുമൊരുപേര് മാത്രമാണ് ) വന്നത് .പൊട്ടിച്ചിരിച്ചു കൊണ്ടാണ് അവൾ കയറി വന്നത് .

" ങും ? എന്ത് പറ്റി ".അവളുടെ ചിരിമഴയിൽ ഞാൻ നനഞ്ഞുപോയി .

"ദേവിച്ചേച്ചി സുന്ദരിയല്ലേ ...(ആണോ .ഞാൻ ഇടയിൽ കടന്നു )എന്നിട്ടെന്താ ദേവിച്ചേച്ചിഎഴുതുന്നത് ശ്രദ്ധിക്കപ്പെടാത്തത് ?"

"എന്നങ്ങു തീർത്തു പറയാതെ .കുറച്ചൊക്കെ ശ്രദ്ധിക്കപ്പെടുന്നില്ലേ ?എന്റേതായ കുറെ വായനക്കാർ എനിക്കുണ്ട് . "ഒരു നിമിഷം നിർത്തി ഞാൻ തുടർന്നു .".സൗന്ദര്യം മാത്രം പോരാ ചെറുപ്പവും വേണം. ചെറുപ്പത്തിൽ ഞാൻ എഴുതിയില്ലല്ലോ "

"അതിന് ഇപ്പോഴത്തെ എഴുത്തുകാരിൽ ആരാ അത്ര സുന്ദരി ?"അവൾ വിടാൻ ഭാവമില്ല .

"സൗന്ദര്യമെന്നാൽ മത്തക്കണ്ണും മാദകത്വവുമാണോ ?ആവശ്യത്തിലേറെ ഒരുക്കവും വേഷം കെട്ടലുമാണോ ?"

"ഓ നിന്നെ ആരെങ്കിലും തല്ലുകയെ ഉള്ളു "ചിരി ഞാൻ ഏറ്റെടുത്തു .

"ദേവിച്ചേച്ചി, എന്റെ കൂട്ടുകാരായ ചിലർ ഒത്തു കൂടിയപ്പോഴുള്ള ചർച്ച ഞാൻ കേട്ടതാണ് . ഒരു എഴുത്തുകാരിയുടെ പടം നോക്കി അവന്മാർ പറയുകയാ ഓ എന്തൊരു സെക്സി എന്ന് .ഒരു രാത്രിയിലെ 'സ്വയ....ത്തിനു' ഇതു മതി എന്ന് .മുകുന്ദേട്ടൻ പറഞ്ഞതിലെന്താ തെറ്റ് .അവരുടെ ഒരു പുസ്തകം പോലും മുഴുവൻ വായിക്കാതെ ഉഗ്രൻ എന്നവർ പുകഴ്ത്തുന്നതും കേട്ടിട്ടുണ്ട് .പച്ചയായി എന്തുമങ്ങു തുറന്നെഴുതിയാൽ അതവർക്ക് വായനയുടെ ആഹ്ളാദവും "

"അത് വിടൂ ..എല്ലാ എഴുത്തും നല്ലതു തന്നെ .ഓരോരുത്തർക്ക് ഓരോ രീതി .വായനക്കാരും പലവിധമല്ലേ "ഞാൻ പറഞ്ഞു .

"പിന്നെ ഏതു തുറയിലും സൗന്ദര്യം ഒരു പ്ലസ് പോയിന്റ് തന്നെയാണ് .സംശയമില്ല ."

ഞാൻ നിറുത്തിയതും നവനീത വീണ്ടും ചിരി തുടങ്ങി. 

"ആണുങ്ങൾ ആയ എഴുത്തുകാർക്ക് സൗന്ദര്യം പ്രശ്നമല്ലേ ,അവർ ശ്രദ്ധിക്കപ്പെടുന്നുണ്ടല്ലോ ?"അവളുടെ കുസൃതിവാക്കുകൾ ഞാൻ കേട്ട് കൊണ്ടിരുന്നു .ചെറുപ്പക്കാരിയൊന്നുമല്ല നവനീത .എന്നാൽ മങ്ങലേൽക്കാത്ത ഭംഗിക്കുദാഹരണമാണവൾ!

'ആണുങ്ങളുടെയും സൗന്ദര്യമൊക്കെ ശ്രദ്ധിക്കപ്പെടാറുണ്ട് .എഴുത്തിന്റെ പേരിലല്ലെങ്കിലും ."ഞാനും സൗന്ദര്യത്തിന്റെ കടുത്ത ആരാധിക തന്നെ .

"അതൊന്നും പറയല്ലേ ചേച്ചി .എങ്ങനെയിരുന്നാലും ആണായാൽ മതി ,ആരും കൊതിച്ചുപോകും എന്നാ ചിലരുടെ വിചാരം "

നവനീത ഇങ്ങനെയാണ് .തുറന്നടിച്ച സംസാരം .(തല്ലിന്റെ ഓഹരി എനിക്കും കിട്ടിയത് തന്നെ )

"എന്നിട്ടോ ഭാര്യക്ക് സൗന്ദര്യം പോരാ. തടി വച്ച് ഫിഗർ പോയി .നാൽപ്പതു വയസ്സു കഴിഞ്ഞാൽ പിന്നെ അവൾ മധ്യവയസ്ക ...ഇങ്ങനെ പോകും കുറ്റങ്ങൾ .ഏതു സുന്ദരിയെക്കണ്ടാലും വായിൽ നോക്കി വെള്ളമിറക്കുകയും ചെയ്യും "

ചില സുന്ദരന്മാർ എന്റെയും അവളുടെയും സൗഹൃദലിസ്റ്റിലുണ്ട് .അവരെയൊന്നും പരിഗണിക്കാതെ കടുത്ത മുഖത്തോടെ നവനീത പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA