മധ്യ വേനലവധിയായി  

മധ്യ വേനലവധിയായി  
പ്രതീകാത്മക ചിത്രം
SHARE

ഇത് ഒരു പഴയ സിനിമ ഗാനത്തിന്റെ തുടക്കമാണ് .അന്നത്തെക്കാലത്ത് കൊല്ലപ്പരീക്ഷ കഴിഞ്ഞാൽ പള്ളിക്കൂ ടങ്ങൾ അടയ്ക്കും. വലിയ അവധിക്ക് മധ്യവേനൽ അവധി എന്നായിരുന്നു പറഞ്ഞിരുന്നത്. ഓണപ്പരീക്ഷയ്ക്ക് ക്വാട്ടർലി എക്സാമിനേഷൻ എന്നും ക്രിസ്തുമസ് പരീക്ഷയ്‌ക്ക്‌ ഹാഫ് ഇയർ ലി എക്‌സാമിനേഷൻ എന്നും വലിയ പരീകഷയ്ക്ക് ആനുവൽ എക്‌സാമിനേഷൻ (കൊല്ലപ്പരീക്ഷ )എന്നും പറഞ്ഞിരുന്ന ആ കാലം ഇന്നത്തെ തലമുറയ്ക്ക് അറിയില്ല.

പുതുതലമുറപ്പരീക്ഷകൾക്കു പേരുകൾ വേറെ. ഫോർമേറ്റീവ് എന്നും സമ്മേറ്റിവ് എന്നും. പിന്നെ ഇപ്പോൾ പീ രിയോഡിക്കൽസ് ഒന്ന് രണ്ടെണ്ണം പിന്നെ രണ്ടു വലിയ പരീക്ഷകൾ പഴയത്  പോലെ ഹാഫ് ഇയർലിഎന്നും ആനുവൽ എന്നുതന്നെ. പരീക്ഷകൾ ഇല്ലാത്ത സ്കൂളുകളും ഉണ്ടത്രേ. പണ്ടത്തെ അവധിക്കാലരസങ്ങളും ഇന്നില്ല. കളിച്ചു തിമിർക്കുന്ന ബാല്യം വേറെ ഏതോ കാലഘട്ടത്തിൽ കഴിഞ്ഞു പോയത് പോലെ. ഞങ്ങളു ടെ കുട്ടിക്കാലത്തുംനഗരങ്ങളിൽ  വെക്കേഷൻ ക്ലാസ്സ്കൾ ഉണ്ട്. ഡാൻസ്,പാട്ട്,പിന്നെ ഇംഗ്ലീഷ് ഗ്രാമർക്ലാസ്, മാത്‍സ് ക്ലാസ് എന്നിങ്ങനെ. അതൊന്നും തന്നെ കളിസമയങ്ങളെ മുഴുവനായി അപഹരിച്ചിരുന്നില്ല.

ഇന്നത്തെ അവധിക്ലാസ്സുകൾ അതല്ല. സ്കൂൾ പൂട്ടുന്നതിനു മുൻപേ തന്നെ പരസ്യങ്ങൾ വരും. സമ്മർ സ്പോർട്സ് കോച്ചിങ്,സ്വിമ്മിങ് കോച്ചിങ്,ചിത്ര രചന ക്ലാസ്സുകൾ അങ്ങനെയങ്ങനെ നീണ്ട ലിസ്റ്റുകൾ പരസ്യംചെയ്യപ്പെടും. ചിലവോ ഭയങ്കരം. പക്ഷേ നിവർത്തിയില്ല. അച്ഛനമ്മമാർക്ക് ജോലിക്കുപോകണ്ടേ ? കുട്ടികളെ വീട്ടിൽ തനിച്ചാക്കി  പോകുന്നതെങ്ങനെ. കാലം പഴയകാലമല്ലല്ലോ. അപ്പോൾ ഏതെങ്കിലും പരിശീലനപരിപാടിയിൽ കൊണ്ട് ചേർക്കുക. അങ്ങനെ അവധിക്കാലങ്ങൾ കഴിഞ്ഞു പോകും.

അറുപതുകളിലും എഴുപതുകളിലുമൊക്കെ അവധിക്കാലത്താണ് സന്ദർശനങ്ങൾ. അമ്മവീട്,അച്ഛന്റെ തറവാട്,ചെറിയമ്മമാരുടെയും അപ്പച്ചിമാരുടെയും വീടുകൾ. അവിടെല്ലാം നിറയെ കസിൻസ്. അവർ സഹോദരങ്ങൾ മാത്രമല്ല കൂട്ടുകാരും കൂടിയാണ്. അക്കാലങ്ങളിൽ അനുഭവിച്ചിരുന്ന ഉല്ലാസവും രസവും സ്നേഹവും ജീവിതത്തിലെ അസുലഭ നിർവൃതികളായിരുന്നു.

ഇന്നും അവധിക്കാല ഉല്ലാസയാത്രകളുണ്ട്.. സുഖവാസകേന്ദ്രങ്ങ ളിലേക്കും അമ്യൂസ് മെൻറ്റ് പാർക്കുകളി ലേക്കും.പക്ഷേ അതെല്ലാം കുടുംബം മാത്രമായിട്ടാണ്. അച്ഛൻ അമ്മ കുട്ടികൾ. വീട്ടിൽ എപ്പോഴും കൂടെയുള്ളവർ തന്നെ. മറ്റുള്ളവരുമായുള്ള ഇടപഴകൽ അപ്പോഴും ഉണ്ടാകുന്നില്ല. രണ്ടു മൂന്നു കുടുംബങ്ങൾ ഒന്നിച്ചു പോകുന്ന സന്ദർഭങ്ങളുണ്ട്. അപ്പോൾ ഓരോരുത്തർ അവരവരുടെ കാര്യം നോക്കുക  എന്നല്ലാതെ ഒരു പഴയ കൂട്ടു കുടുംബത്തിലെ ഒരുമയുണ്ടാകുന്നില്ല.

ആധുനികതമാശകളും ചിരികളും തീറ്റയും കുടിയുമൊക്കെ ഉണ്ടെങ്കിലും അതിനു ഒരു കൃത്രിമത്വം ഉണ്ട് തന്നെ. ഇത് പഴയ തലമുറയ്ക്ക് തോന്നുന്നതാവാം. പിന്നെ പഴയകാര്യങ്ങൾ അറിയാത്ത പുതു തലമുറയ്ക്ക് ഇതും രസം തന്നെ. ഇത്തവണയാണെങ്കിൽ പരീക്ഷകൾ പകുതിക്കു നിന്നു. സ്കൂളുകൾ അവിചാരിതമായി അടച്ചു പൂട്ടി. കൊറോണ എന്ന ദുരന്ത ഭീതി നിലനിൽക്കെ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയുമായി .

ഒരു തലമുറയുടെ വിധി ! എല്ലാം മാറുമെന്നും എല്ലാം പഴയതുപോലെയാകുമെന്നും  പ്രതീക്ഷിച്ചു കൊണ്ടും അതിനായി പ്രാർത്ഥിച്ചു കൊണ്ടും നമുക്കീ അവധിക്കാലം കഴിച്ചുകൂട്ടാം. രാജ്യമെമ്പാടുമുള്ള കുട്ടികൾക്ക് അവധിക്കാലാശംസകൾ. ഇനിയും അവധികൾ വരും. നമുക്ക് അടിച്ചുപൊളിക്കാമെന്നേ ….ഇപ്പോൾ കൊറോണയെ തുരത്താൻ നമുക്ക് കൈകോർക്കാം.

English Summary : Summar Vacation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ