പൊതിയാന്‍ തേക്കില കേമം

x-default
SHARE

തേക്ക് ! മലയാളിക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. തേക്കിന്റെ ആഢ്വത്വം ഒന്നു വേറെ തന്നെ.

ഇന്ത്യയിൽ  2000 വർഷങ്ങൾക്കു മുൻപേ തേക്ക് ഉണ്ടായിരുന്നുവെന്നാണ് ചരിത്രം.TECTONA GRANDIS  എന്നാണ് ഇതിന്റെ ശാസ്ത്ര നാമം.

ഉരുപ്പടി തേക്ക് തന്നെ വേണം. എന്നാണ് പറയാറ്. അതിന്റെ ഉറപ്പും ഭംഗിയും അത്രയ്ക്ക് പേരു കേട്ടതാണ്.തേക്കിന്റെ കാതലില്‍ തീര്‍ത്ത വാതിലുകള്‍, ഫര്‍ണീച്ചറുകള്‍, ചിത്രപ്പണികളോടുകൂടിയ ചുവരുകള്‍ എല്ലാം പ്രൗഢിയുടെ പ്രതീകങ്ങളാണ്. അന്നും ഇന്നും അതിന് മാറ്റമില്ല. പരമ്പരാഗതമായി  കൈമാറാവുന്ന ഈടുറ്റ മരമാണ് തേക്ക് ഉരുപ്പടികള്‍.

തേക്കില..ഇതിനും പല സവിശേഷതകളുമുണ്ട്. ആയുര്‍വേദത്തില്‍ ഇതിന് ഔഷധത്തിന്റെ സ്ഥാനമാണുള്ളത്. പണ്ട് സാധാരണക്കാരന് തേക്കില  ഇന്നത്തെ ഷിമ്മിക്കൂടിന് (പ്ളാസ്റ്റിക് കൂട്) തുല്യമായിരുന്നു. ചന്തയില്‍ (മാര്‍ക്കറ്റില്‍) ചെന്നാല്‍ കപ്പ, മീന്‍, ഇറച്ചി എന്നിവ പൊതിയാന്‍ തേക്കില ആണ് ഉപയോഗിച്ചിരുന്നത്. ഇവ വില്‍ക്കുന്നവര്‍ക്ക് പതിവായി തേക്കില എത്തിച്ചുകൊടുക്കാനും ആളുണ്ടായിരുന്നു. തേക്കിലയില്‍ മീന്‍ പൊതിയുന്നതും ഇറച്ചി പൊതിഞ്ഞുകെട്ടുന്നതും പ്രത്യേക കരവിരുതായിരുന്നു. മൂന്നു നാല് വാഴ നാരുകള്‍ തലങ്ങനെയും വിലങ്ങനെയും നിരത്തി തേക്കിലകള്‍ അതിനു മുകളില്‍ നിരത്തി നാലും അഞ്ചും കിലോ വരെ ഇറച്ചിയും മീനും പൊതിഞ്ഞുകെട്ടുമായിരുന്നു, അതൊരു കാലം.

തേക്കും സാധാരണ മരങ്ങളെപ്പൊലെ വേനലില്‍ ഇല പൊഴിക്കും. ഇലകള്‍ പെട്ടെന്നു ജീര്‍ണിക്കില്ല. അതുണങ്ങി കൂമ്പാരമായി കിടക്കും. ഒരു ചെറിയ തീപ്പൊരി..കാറ്റ്.. ഒരു പ്രദേശത്തെ ഭീതിയില്‍ ആഴ്ത്താന്‍ തേക്കിന്‍ തോപ്പിലെ തീപിടിത്തത്തിന് കഴിയും. വേനല്‍ക്കാലത്ത് തേക്കിന്‍ ഇലകള്‍ക്ക് തീയിടുന്നത് അതീവ ജാഗ്രതയോടെ വേണം.

തേക്കിന്റെ കൂമ്പ് കൈയ്യിലിട്ട് ഞെരടിയാല്‍ നല്ല ചുവപ്പ് നിറം വരും. പണ്ട് കുട്ടികള്‍ തേക്കിന്‍ കൂമ്പ് ഉപയോഗിച്ച് എന്തെല്ലാം കുസൃതി ഒപ്പിച്ചിരുന്നുവെന്നു അറിയാന്‍ മുത്തച്ഛന്‍മാരോടും മുത്തശ്ശിമാരോടും ചോദിക്കുക.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ILAKAL PACHA
SHOW MORE
FROM ONMANORAMA