ഇലന്തൂർ നരബലിയുടെ പിന്നിലെ രഹസ്യം

human-sacrifice-and-physiology
SHARE

ലോകം മുഴുവൻ മലയാളികൾ ഇന്നു ചർച്ച ചെയ്യുന്ന വിഷയമാണ് ഇലന്തൂർ നരബലി. കേരളം പോലെ വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത്, വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന പത്തനംതിട്ട ജില്ലയിൽ ഇത് എങ്ങനെ സംഭവിച്ചു എന്നു ചോദിക്കുന്നവർ ഏറെ. ഭൂരിപക്ഷവും ഉപരിപ്ലവമായി മാത്രം സംഭവത്തെ കാണുന്നവരാണ്. എന്നാൽ മനഃശാസ്ത്രജ്ഞരുടെ ഇടയിൽ വളരെ ഗഹനമായി ഈ വിഷയം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

മനുഷ്യൻ എന്ത്? മനുഷ്യന്റെ സംസ്കൃതി എന്ത്? സംസ്കാരത്തിന്റെ ആന്തരികഭാവങ്ങൾ എന്ത്? അന്ധവിശ്വാസത്തിന്റെ പങ്ക് എന്ത്? അന്ധവിശ്വാസത്തിന് മനോദൗർബല്യവുമായുള്ള ബന്ധം എന്ത്? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുമ്പോൾ മാത്രമേ ഇലന്തൂർ നരബലിയുടെ ഉത്തരമാവുകയുള്ളൂ എന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.

കൊല നടത്തിയ ഷാഫിയും കൊലയ്ക്കു കൂട്ടുനിന്ന ഭഗവത്‌സിങ്, ലൈല എന്നിവരും ഏറിയും കുറഞ്ഞും മനോദൗർബല്യമുള്ളവരാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. എന്നാൽ മനോദൗർബല്യമുള്ള എല്ലാവരും ഇത്തരം പൈശാചികമായ അരുംകൊല നടത്താറില്ല. അതിലേക്കു നയിക്കുന്ന ചില കാരണങ്ങൾ കൂടിയുണ്ട്.

പരിണാമ സിദ്ധാന്തം പറയുന്നത് മനുഷ്യൻ കുരങ്ങിൽനിന്നു പരിണമിച്ചതാണെന്നാണ്. അതുകൊണ്ടുതന്നെ മനുഷ്യനിൽ മൃഗീയ സ്വഭാവങ്ങൾ കുടികൊള്ളുന്നു. എന്നാൽ വിശേഷ ബുദ്ധി കൊണ്ട് മനുഷ്യൻ ആ മൃഗീയതയെ അതിജീവിക്കുന്നു. എങ്കിലും പലപ്പോഴും വിചാരം വികാരത്തിന് അടിമപ്പെടുമ്പോൾ മൃഗം തലപൊക്കുന്നു. രാഷ്ട്രീയത്തിന്റെ പേരിലും മതവിശ്വാസത്തിന്റെ പേരിലും കനകത്തിന്റെയും കാമിനിയുടെയും പേരിലും മനുഷ്യൻ മനുഷ്യനെ വെട്ടിനുറുക്കുന്നത് അവൻ മൃഗമായി മാറുമ്പോഴാണ്. ആ മൃഗീയത മനോദൗർബല്യത്തിൽ എത്തുമ്പോൾ അതിന് ക്രൂരവും ബീഭത്സവുമായ ഭാവം ഉണ്ടാകുന്നു.

ശാസ്ത്രമെത്ര വളരുമ്പോഴും മനുഷ്യൻ അന്ധവിശ്വാസത്തിൽനിന്ന് മോചിതനല്ല. നമ്മുടെ സംസ്കാരത്തിന്റെ തന്നെ വേരുകൾ പരിധി വരെ അന്ധവിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിന്റെ ഭാഗമാണ്. നമ്മുടെയൊക്കെ കുട്ടിക്കാലം ഇത്തരം അന്ധമായ വിശ്വാസത്തിന്റെ കഥകൾ ഊട്ടിവളർത്തിയതാണ്. രാത്രിയിൽ സഞ്ചരിക്കുന്ന ആനമറുത മുതൽ അയൽപക്കത്തെ കൂടോത്രക്കാരി വരെ ഉപബോധ മനസ്സിലുണ്ട്. പൂജയുടെയും മഷിനോട്ടത്തിന്റെയും മുതൽ കൂടോത്രത്തിന്റെയും ആഭിചാരക്രിയയുടെയും വരെ കഥകൾ ചുറ്റും ഉണ്ടായിരുന്നു. ശാസ്ത്രബോധം വളർന്നപ്പോൾ ഇതിനൊന്നും അടിത്തറയില്ല എന്ന് മനസ്സിലായി. മനസ്സിൽനിന്ന് അടിവേരുകൾ പൂർണമായി അറ്റുപോകുന്നില്ല. നല്ല ശതമാനം ആളുകളുടെയും ഉപബോധ മനസ്സിൽ ഇതൊക്കെ സത്യമായി കുടികൊള്ളുന്നു.

bhagval-singh-and-laila
ഭഗവൽ സിങ്, ലൈല

ആ ഉപബോധമനസ്സാണ് മനുഷ്യനെ എപ്പോഴൊക്കെയോ വീണ്ടും അന്ധവിശ്വാസങ്ങളിലേക്ക് പിൻ നടത്തത്തിനു പ്രേരിപ്പിക്കുന്നത്. ഇത്തരം അന്ധവിശ്വാസങ്ങളിലേക്ക് വേരുകൾ ആഴ്ന്നു നിൽക്കുന്ന ഒരു സമൂഹത്തെ അനാവരണം ചെയ്തുകൊണ്ടാണല്ലോ ഒ.വി.വിജയന്റെയും സി.രാധാകൃഷ്ണന്റേയും എം.മുകുന്ദന്റെയുമൊക്കെ നോവലുകൾ. ഖസാക്കിന്റെ ഇതിഹാസം എന്ന മഹത്തായ നോവൽ വളർന്നു പടർന്നു നിൽക്കുന്നത് അന്ധവിശ്വാസങ്ങളും മിത്തുകളു ചേർന്ന ഒരു ജനതയുടെ സംസ്കൃതിയിലാണ്.ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയിൽ സൈബർ ലോകത്ത് ജീവിക്കുന്ന നരഭോജിയായ ഇട്ടിക്കൊരയെ അവതരിപ്പിക്കുന്നിടത്തും വേരുകൾ ആണ്ടു പോകുന്നത് ഇത്തരം അന്ധ വിശ്വാസങ്ങളിലേക്കു തന്നെ. അപ്പോഴും ഈ അന്ധവിശ്വാസങ്ങൾ നിർദ്ദോഷമാണ്. അത് ആരെയും ഹിംസിക്കുന്നില്ല.. എന്നാൽ അന്ധവിശ്വാസം മനോരോഗത്തിലേക്ക് നയിക്കുമ്പോൾ അത് നിർദ്ദോഷത്തിന്‍റെ അതിരുകടക്കുന്നു.ഈ രോഗാവസ്ഥയെ സൈക്കോപ്പത്ത്, ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോഡർ, ഒബ്സസീവ കംപൽസീവ് ഡിസോഡർ എന്നിങ്ങനെ പല പേരുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നാം കേട്ടു.

കേരളത്തിലെ ഏറ്റവും പ്രഗൽഭരായ സൈക്യാട്രിസ്റ്റുകളിൽ ഒരാളായ ഡോ. ഫിലിപ് ജോൺ ഇലന്തൂർ സംഭവത്തെ ഇങ്ങനെ വിലയിരുത്തുന്നു: 

സാധാരണ മനുഷ്യരിൽ ഇത്തരം അന്ധവിശ്വാസങ്ങൾ നിർദോഷമായി നിലനിൽക്കുമ്പോൾ, മനോദൗർബല്യമുള്ളവർ അന്ധവിശ്വാസത്തെ ക്രിമിനലൈസേഷനിലേക്ക് എത്തിക്കുന്നു. ഈ കുറ്റകൃത്യ വാസനയ്ക്ക് ജനിതക സ്വഭാവം ഉണ്ടാവാം. മാനസിക ദൗർബല്യം കൂടി ചേരുമ്പോൾ മനസ്സിന്റെ ഉൾക്കാഴ്ച നഷ്ടപ്പെടുന്നു. ഉൾക്കാഴ്ച നഷ്ടപ്പെടുന്നിടത്ത് പുതിയൊരു വിശ്വാസം ഉടലെടുക്കുന്നു. മറ്റൊരാളെ കൊന്ന് ശരീരം വെട്ടിനുറുക്കി ആഭിചാര ക്രിയകൾ നടത്തി ഭക്ഷിച്ചാൽ സാമ്പത്തിക പ്രശ്നം തീരുമെന്നും സൗഖ്യം കൈവരുമെന്നും ഒക്കെ ഈ അവസ്ഥയിൽ ചിന്തിക്കുന്നു. ഈ ക്രിമിനൽ ഡ്രൈവിനെ തടയാൻ ആ വ്യക്തിയുടെ ബുദ്ധിക്കും വിവേകത്തിനും അ സമയം ശേഷിയുണ്ടാവില്ല എന്നു മാത്രം. കാരണം അയാളുടെ ഒബ്സസീവ് സ്വഭാവമുള്ള ജീനുകൾ അതിനു തടസ്സം നിൽക്കുന്നു. ജനിതകമായ ക്രിമിനൽ സ്വഭാവവും മനോദൗർബല്യവും അന്ധവിശ്വാസവും ഒന്നിക്കുന്നിടതാണ് ഷാഫിമാർ ജനിക്കുന്നത്. ഈ രോഗാവസ്ഥയെ നേരത്തേ പറഞ്ഞ ഏതു പേരിലും വിളിക്കാം. ഇവ എല്ലാംകൂടി ചേർന്നതും ആകാം .

pathanamthitta-muhammad-shafi

നേരത്തേ ഷാഫി വൃദ്ധയായ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തത് ഈ മനോദൗർബല്യത്തിന്റെ ലക്ഷണമായിരുന്നു. പക്ഷേ പൊലീസും കോടതിയും അതിനെ ഒരു ക്രിമിനൽ കുറ്റമായി മാത്രമാണ് കണ്ടത്. അതുകൊണ്ടുതന്നെ അത്രയും നികൃഷ്ടമായ കൃത്യത്തിനു ശേഷവും സമൂഹമധ്യത്തിൽ സ്വതന്ത്രമായി നടക്കാനും ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യാനും ഷാഫിക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഇത് പൊതുസമൂഹം വിശകലനം ചെയ്യുന്നതിനപ്പുറത്തേക്കുള്ള സങ്കീർണമായ പ്രശ്നമാണ്. അന്ധവിശ്വാസങ്ങൾക്കെതിരായ പ്രചാരണം കൊണ്ടോ നിയമനിർമാണം കൊണ്ടോ മാത്രം തടയാൻ കഴിയുന്ന കാര്യമല്ല. ഉൾക്കാഴ്ചയോടെ വിശദമായ ചർച്ചകൾ ഇതേക്കുറിച്ച് നടത്തേണ്ടതുണ്ടെന്നും ഡോ. ഫിലിപ് ജോൺ അഭിപ്രായപ്പെടുന്നു.

Content Summary : Human sacrifice and psychology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}