അദ്ഭുതങ്ങൾ സമ്മാനിച്ച ചാവറയച്ചന്‍, മറക്കാനാവാത്ത അമൂർത്തൻ

hasim-malayil
ഹാഷിം മലയിൽ
SHARE

മിനി സ്ക്രീനിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ഹാഷിം മലയിൽ. വില്ലനായും വിശുദ്ധനായും തിളങ്ങാൻ ഭാഗ്യം ചെയ്ത നടൻ. ഹാഷിമിന്റെ അഭിനയ ജീവിതത്തിൽ സീരിയൽ കഥയെ വെല്ലുന്ന ആകസ്മികതകളുണ്ട്.

‘രണ്ടായിരത്തി നാലിൽ കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിലൂടെയാണ് ഹാഷിമിന്റെ തുടക്കം. ഒരു നമ്പൂതിരി യുവാവിന്റെ വേഷം അവതരിപ്പിക്കാൻ ചെന്ന ഹാഷിമിന് കിട്ടിയത് കായംകുളം കൊച്ചുണ്ണിയുടെ സന്തത സഹചാരിയായ കൊച്ചു പിള്ളയുടെ വേഷം.

200 എപ്പിസോഡുകളിൽ കൊച്ചുണ്ണിക്ക് ഒപ്പം കൊച്ചുപിള്ള തകർത്താടി. മണിക്കുട്ടൻ ആയിരുന്നു അന്ന് കൊച്ചുണ്ണിയെ അവതരിപ്പിച്ചത്. പിന്നീട്, കുറെക്കാലം ഗൾഫിലായിരുന്നു ഹാഷിം. മടങ്ങി വന്നതിനുശേഷം ചെയ്തത് കരിയറിലെ ഏറ്റവും വലിയ വേഷം. വിശുദ്ധ ചാവറയച്ചൻ.

ചാവറയച്ചൻ ആവാൻ ആളെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ടതിനെ തുടർന്ന് തന്റെ ചിത്രങ്ങൾ ചാവറയച്ചന്റെ യൗവ്വനവും വാർധക്യവും ഉള്‍പ്പെടുന്ന ഫോട്ടോഷോപ്പ് ചെയ്ത് ഹാഷിം അയച്ചു കൊടുത്തു. ഒഡീഷനിൽ ഹാഷിം തിരഞ്ഞെടുക്കപ്പെട്ടു. വിശുദ്ധ ചാവറയച്ചനെ പ്രേക്ഷക സമൂഹം ഏറ്റെടുത്തു.

hasim-malayil-02

അതു കഴിഞ്ഞ്, മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘ഒറ്റച്ചിലമ്പ്’ എന്ന സീരിയലിലെ അമൂർത്തൻ എന്ന ദുർമന്ത്രവാദി. മികച്ച വില്ലൻ കഥാപാത്രത്തിനുള്ള 'ശാന്താദേവി പുരസ്കാരം ‘അമൂർത്തൻ’ ഹാഷിമിന് നേടിക്കൊടുത്തു.

‘ഗൗരി, പ്രിയങ്കരി’ തുടങ്ങിയ സീരിയലുകളിലും അതിശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോൾ ‘സ്ത്രീപദം, അല്ലിയാമ്പൽ, അരയന്നങ്ങളുടെ വീട്’ എന്നീ സീരിയലുകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നു. സൈക്കിക് ആയ ഒരു കഥാപാത്രത്തെ  അവതരിപ്പിക്കുക  എന്നതാണ് ഹാഷിമിന്റെ ഏറ്റവും വലിയ സ്വപനം.

സീരിയലുമായി ബന്ധപ്പെട്ടു മറക്കാനാവാത്ത മൂന്നു ദിവസങ്ങളാണ് ഹാഷിമിനുള്ളത്. ഒന്ന്, മകളുടെ ജനനമാണ്. കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ച് തുടങ്ങിയ ദിവസമാണ് ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നവംബർ മാസം 11–ാം തീയതി. 11 മണിയോടെ മകൾ പിറന്നു.11-ാം മാസം 11–ാം തീയതി 11 മണിക്കു ജനിച്ച മകൾ!

പിന്നെ, അമ്പരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഒരു ഓർമ്മ. ‘വിശുദ്ധ ചാവറയച്ചൻ’ ആയി അഭിനയിക്കാൻ തിരഞ്ഞെടുത്തു കൊണ്ടുവന്ന ഫോൺ കാൾ ആയിരുന്നു അത്. ബൈക്ക് ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. കൃത്യം കൂനമ്മാവ് പള്ളിയുടെ ഗേറ്റിനു മുമ്പിൽ എത്തിയപ്പോഴാണ് ഹാഷിമിന് കോൾ വന്നു.

hasim-malayil-03

മറ്റൊരു ഓർമ്മ ഏറെ വേദനിപ്പിക്കുന്നതാണ്. അനുജന്റെ മരണം.‘ഒറ്റച്ചിലമ്പിൽ’ അഭിനയിക്കുമ്പോൾ ആയിരുന്നു ആ തീരാവേദന തേടിയെത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ