ജീവിതത്തിൽ സന്തോഷം കണ്ടെത്താം

SHARE

എല്ലാവരും സന്തോഷം തേടി ഓടുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരുപാട് അധ്വാനിച്ചും കാലങ്ങൾ കാത്തിരുന്നും ഇനിയിപ്പോൾ പ്രായമാകുമ്പോൾ സന്തോഷമുള്ളൊരു ജീവിതമുണ്ടാകും എന്നൊക്കെ പറഞ്ഞ് നമ്മളിങ്ങനെ ഓട്ടത്തിലാണ്. അതൊരിക്കലും നടക്കില്ല. അതൊരു സ്വപ്നം മാത്രമാണ്. യാഥാർഥ്യമാകില്ല. 

കാരണമെന്താണെന്നറിയോ നമുക്ക് ഇന്ന് ഉള്ളതുകൊണ്ട്, ഇപ്പോഴുള്ള ആരോഗ്യവും ഇപ്പോഴുള്ള എല്ലാ അനുഭവങ്ങളും കൊണ്ട് നമുക്ക് സന്തോഷിക്കാൻ പറ്റാത്ത ഒരു വ്യക്തിക്കും ഇനി വരാൻ പോകുന്ന ഒന്നും സന്തോഷിക്കാൻ പറ്റില്ല. അതാണ് അതിന്റെ സത്യം. കാരണം നമ്മൾ പറയുന്നത് എനിക്ക് പഠിച്ച് കഴിഞ്ഞാൽ സന്തോഷമാകും, ജോലി കിട്ടിയാൽ സന്തോഷമാകും, അല്ലെങ്കിൽ ഒരു കല്യാണം കഴിഞ്ഞാൽ സന്തോഷമാവും, കുട്ടികളുണ്ടായാൽ സന്തോഷമാവും ഇങ്ങനെയൊക്കെ ഒരു പ്രതീക്ഷയിലേക്ക് നീട്ടി കൊണ്ടുപോകുകയാണ്. അതൊക്കെ വെറും സ്വപ്നങ്ങൾ മാത്രമാണ്. ഓടിത്തളർന്ന് നമ്മുടെ അവസാന കിടക്കയില്‍ വന്ന് കിടന്നിട്ട് ഞാൻ അനുഭവിച്ചില്ലല്ലോ എന്നാലോചിച്ച് വിഷമിക്കുന്ന ഒരുപാട് പേരുണ്ട്. 

എല്ലാവരോടും പറയുക പ്രത്യേകിച്ച് ഉള്ളതുകൊണ്ട് സംതൃപ്തി അടയാൻ പഠിക്കൂ. ആദ്യം വേണ്ടത് ഇതില്ലാത്ത ഒരു വ്യക്തിക്കും സമൂഹം സന്തോഷം നല്‍കില്ല. അതുകൊണ്ടുതന്നെ ആദ്യം നമ്മുടെ മക്കളെയും അതിലുപരി നമ്മളും എല്ലാവരും ഉള്ളതുകൊണ്ട് സന്തോഷം നമുക്കിതൊക്കെ തന്നല്ലോ ദൈവം അല്ലെങ്കിൽ പ്രകൃതി ആരാണെങ്കിലും ആയിക്കോട്ടെ അവരൊക്കെ തന്നല്ലോ ആദ്യം നന്ദി പറയട്ടെ എന്നു പറഞ്ഞ് നന്ദിയോടു കൂടി ഭക്ഷണം കഴിക്കുകയും ഉള്ള സാധനങ്ങൾ ഉപയോഗിക്കുകയും ചെയ്യുക. അതുപോലെതന്നെ കാലത്തെ എഴുന്നേൽക്കുമ്പോൾ എഴുന്നേറ്റ ഉടനെ എനിക്ക് ഇന്ന് ഒരു ദിവസം കൂടി എന്റെ കുടുംബത്തിന്റെ ഒപ്പം അല്ലെങ്കിൽ ഈ ശരീരത്തിൽ ഈ ദിവസം കൂടി ചിലവഴിക്കാന്‍ സാഹചര്യം തന്നതിന് പ്രകൃതിയോടോ ഈശ്വരനോടോ ദൈവത്തിനോടൊക്കെ നന്ദി പറഞ്ഞിട്ട് തുടങ്ങുന്ന ദിവസം.‌

‌ഓടി ഓടി തളർന്ന് എവിടേക്കാ നമ്മുടെ ശവക്കുഴിയിലേക്കല്ലേ. എന്തിനാ ഈ ഓട്ടം. എന്തു നേടി. കുറേ ഉണ്ടാക്കിവച്ചു മക്കൾക്ക് എന്നൊക്കെ പറയുന്നത് മക്കൾക്ക് എന്നൊരു പേരു മാത്രമേ ഉള്ളൂ കൂടുതലും നമ്മുടെ അഹങ്കാരമാ. ആരെയൊക്കെയോ നമ്മൾ കാണിക്കാൻ ഓടീട്ട് നമ്മുടെ അഹങ്കാരമല്ല എന്നു കാണിക്കാൻ വേണ്ടി നമ്മൾ പറയും മക്കൾക്കു വേണ്ടീട്ടാണ് എന്നൊക്കെ പറയുന്ന കൂടുതൽ ആൾക്കാരേ ഉള്ളൂ. പിന്നെ മക്കൾക്കു വേണ്ടിയുള്ള ആൾക്കാരുണ്ട്. ഇല്ലയെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ കൂടുതലും നമ്മളിങ്ങനെ അഹങ്കാരത്തിന്റെ പിന്നാലെ ഓടുകയാണ്. അതുകൊണ്ടു പറയുവാ ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടാൻ കഴിയാത്ത വ്യക്തിക്ക് എന്തു നേടിയാലും സംതൃപ്തി ഉണ്ടാവില്ല. 

ഒരു സംതൃപ്തനല്ലാത്ത ഏതൊരു വ്യക്തിക്കും സന്തോഷം ഉണ്ടാകില്ല. സംതൃപ്തിയടയാൻ എന്താണ് വേണ്ടത് ഉള്ളതുകൊണ്ട് ഇപ്പോൾ എന്തുണ്ടോ അതുകൊണ്ട്. അതില്ലാത്ത ഒരു വ്യക്തിക്ക് പിന്നെ ഉണ്ടാവുമോ ഉണ്ടാവണമെന്നില്ല. കുട്ടികളെ നമ്മളും നമ്മുടെ സുഹൃത്തുക്കളുമൊക്കെ ഈ വിവരം നമ്മൾ പ്രാക്ടീസ് ചെയ്ത് പറഞ്ഞുകൊടുക്കും. എന്താണെങ്കിലും ഉള്ളതുകൊണ്ട് സന്തോഷിക്കാനുള്ള ഒരു മനോഭാവം ഉണ്ടാക്കിയെടുക്കണം. സന്തോഷിക്കൂ ഉള്ള ദിവസം. കാരണം എത്ര ദിവസമെന്ന് നമുക്കറിയില്ല ഈ ശരീരത്തിൽ.

ഇന്നോ നാളെയോ ഇതൊക്കെ നിശ്ചലമായി പോയേക്കാം. അതിനു മുൻപ് ഉള്ളതുകൊണ്ട് സംതൃപ്തിയടഞ്ഞ് ദിവസം കിടക്കുന്നതിനു മുൻപ് നന്ദി പറഞ്ഞ് എഴുന്നേൽക്കുമ്പോൾ നന്ദിയോടെ കൃതജ്ഞതയോടു കൂടി എഴുന്നേൽക്കുക. അപ്പോള്‍ ഒരു സുഖം വേറെയാ ജീവിതത്തിൽ. അതാണ് ദൈവീകം. അതായത് പ്രകൃതിയിൽ നമ്മൾ ഒന്നിച്ച് പ്രകൃതിയോട് നന്ദി പറഞ്ഞ് പ്രകൃതിയോടൊത്ത് പ്രകൃതിയുമായി ജീവിക്കുന്ന ആ സംതൃപ്തിയാണ് സന്തോഷം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ