വിജയിക്കാൻ വേണം അഭിനിവേശം

passion-is-the-key-behind-the-success
പ്രതീകാത്മക ചിത്രം
SHARE

അഭിനിവേശവും ആത്മാർഥതയും വിജയത്തിന്റെ മൂലഘടകങ്ങളാണ്. സവിശേഷമായ ഊർജത്തോടെ പ്രവർത്തിച്ചാലേ തടസ്സങ്ങൾ മറികടക്കാനാകൂ. ഇതു വ്യക്തമാക്കുന്ന ഒരു കഥ ഇങ്ങനെയാണ്.

ഒരു മലയുടെ മുകളിലും താഴെയുമായി രണ്ടു ഗോത്രങ്ങൾ താമസിച്ചിരന്നു. മുകളിലുള്ള ഗോത്രക്കാർ താഴെ വന്ന് ആക്രമിക്കുന്നതും കെള്ളയടിക്കുന്നതും പതിവായിരുന്നു.  ഇങ്ങനെ കൊള്ളയും കൊലയും തുടർന്നു.

ഒരു ദിവസം മലമുകളിലെ ഗോത്രക്കാർ ഒരു കുട്ടിയെ തട്ടികെണ്ടു പോയി. കുട്ടിയെ വീണ്ടെടുക്കാൻ പിന്തുടർന്നെങ്കിലും ചെങ്കുത്തായ മലമുകളിലേക്ക് കയറുന്നത് എങ്ങനെയെന്ന് അറിയാതെ താഴ്‌വാരത്തിലുളളവർ കുഴങ്ങി.

പലരീതിയിൽ മുകളിലേക്ക് കയറാൻ അവർ ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടു. രാത്രിയായതോടെ തിരിച്ചുപോകാം എന്ന് ഗോത്രതലവൻ നിർദേശിച്ചു. ഇത് അനുസരിച്ച് തിരച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് മലമുകളിൽ നിന്നു രണ്ടു പേർ നടന്നു വരുന്നത് അവർ ശ്രദ്ധിച്ചത്.

മലമുകളിലുള്ളവർ തട്ടികെണ്ടു പോയ കുട്ടിയെ എടുത്ത് അതിന്റെ അമ്മ വരുന്നതാണെന്ന് അവർ തിരിച്ചറിഞ്ഞു. ഇതോടെ അവിടെ ഉണ്ടായിരുന്നവർ അദ്‌ഭുതപ്പെട്ടു. 

‘‘കരുത്തരായ ഞങ്ങള്‍ ആർക്കും മല മുകളിലേക്ക് കയറാൻ സാധിച്ചില്ല. പക്ഷേ ഒരു സാധാരണ സ്ത്രീയായ നീ കുഞ്ഞുമായി തിരിച്ചെത്തി. ഇത് എങ്ങനെ സാധിച്ചു? എന്താണ് ഇതിനു പിന്നിലെ രഹസ്യം’’– ഗോത്രതലവർ അദ്ഭുതത്തോടെ ചോദിച്ചു.

“ഇത് എന്റെ കുഞ്ഞാണ്. എന്റെ ജീവനും ജീവിക്കാനുള്ള അഭിനിവേശവും ഇവനാണ്. അത്രമേൽ സ്നേഹിക്കുന്ന അവനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് തന്നെ. അതുകൊണ്ട് ഇതല്ല, ഇതിലും വലിയ മലകൾ വരെ എനിക്ക് മറികടക്കാനാവും.’’– ആ സ്ത്രീ മറുപടി പറഞ്ഞു.

ഏതൊരു മേഖലയിലാണെങ്കിലും വിജയം വരിക്കണമെങ്കില്‍ അതീവ താൽപര്യത്തോടെ പ്രവർത്തിക്കണം. മറ്റുള്ളവർ ചെയ്യുന്നതു നോക്കി നിൽക്കാതെ നമ്മൾ ആത്മാർഥമായി പരിശ്രമിക്കണം. അഭിനിവേശത്തോടെ ചെയ്യുമ്പോള്‍ നമുക്ക് തടസ്സങ്ങൾ മറികടക്കാനാവും. ഇതാണ് വിജയത്തിന്റെ രഹസ്യങ്ങളിലൊന്ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ