പാട്ടിലാക്കാൻ ഓരോരോ ലൈനുകൾ

HIGHLIGHTS
  • . കൂടെക്കൂടെ ടാഗ് ലൈൻ മാറ്റുന്ന സ്വഭാവവും കമ്പനികൾക്കുണ്ട്.
  • പൂട്ടിപ്പോയ ഫിലിം കമ്പനി കോഡക്കിന് പണ്ടൊരു ലൈനുണ്ടായിരുന്നു
variety-ag-line-of-firms
SHARE

കമ്പനിയാണോ ഒരു ടാഗ് ലൈൻ ഇല്ലെങ്കിൽ എന്തോ പോലാണ്. തെങ്ങുകളിൽ കേറി തേങ്ങ വെട്ടിക്കൊടുക്കുന്ന കമ്പനിയാണ്, പേര് കോക്കനട്ട് പ്ലക്കേഴ്സ് എന്നാണെങ്കിൽ ടാഗ് ലൈൻ എന്താവാം– വീ പ്ലക് യുവർ നട്സ്! 

സകല മുക്കിലും മൂലയിലും ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയുടെ ടാഗ് ലൈൻ– ഹംഗർ സേവ്യർ! വിശപ്പിൽ നിന്നു രക്ഷിക്കുന്നവർ. 

സ്കൂട്ടർ നിർമാണം നിർത്തുന്നതുവരെ ബജാജ് കമ്പനിക്ക് ഒരു ലൈനുണ്ടായിരുന്നു–ഹമാര ബജാജ്. ഹിന്ദി മാലൂം നഹി ആയവർക്കു വേണ്ടി മലയാളത്തിലത് പുന്നാര ബജാജ് എന്നാക്കി. ബജാജ് ചേതക് സ്കൂട്ടർ എഴുപതുകളിലും എൺപതുകളിലും ഇടത്തരക്കാരന്റെ സ്വപ്നമായിരുന്നേ...

പൂട്ടിപ്പോയ ഫിലിം കമ്പനി കോഡക്കിന് പണ്ടൊരു ലൈനുണ്ടായിരുന്നു– യൂ പ്രസ് ദി ബട്ടൺ, വീ ഡു ദ് റെസ്റ്റ്. നിങ്ങൾ ക്യാമറയിലെ ബട്ടൺ പ്രസ് ചെയ്താൽ മാത്രം മതി, ബാക്കി ഞങ്ങളേറ്റു എന്ന ലൈൻ ലോകമാകെ ഏറ്റു. എന്നിട്ടും കോഡക് പൂട്ടിപ്പോയതു വേറൊരു ടാഗ് ലൈനാക്കാം– പൂട്ടാനുള്ളതു പൂട്ടും. കൂടെക്കൂടെ ടാഗ് ലൈൻ മാറ്റുന്ന സ്വഭാവവും കമ്പനികൾക്കുണ്ട്. കോഡക് തന്നെ വേറൊരു ലൈ‍ൻ ഇറക്കിയിരുന്നു– ഷെയർ മോമെന്റ്സ്, ഷെയർ ലൈഫ്.

മാസ്റ്റർ കാർഡിന്റെ ടാഗ് ലൈൻ നീണ്ടതും ലേശം ഫിലോസഫിക്കലുമാണ്– പണം കൊണ്ടുവാങ്ങാൻ പറ്റാത്ത ചിലതുണ്ട്, ബാക്കി എല്ലാറ്റിനും മാസ്റ്റർ കാർഡുണ്ട്. എങ്ങനുണ്ട്? ഷൂ കമ്പനിക്കാർ പിള്ളാരെ പിടിക്കാനാണു ലക്ഷ്യമിടുന്നത്. നൈകിക്ക് ജസ്റ്റ് ഡൂ ഇറ്റ്, അഡിഡസിന് ഇംപോസിബിൾ ഈസ് നത്തിങ്. കുറച്ചു റിബൽ ലൈൻ വേണമെങ്കിലോ, പിന്ററസ്റ്റിന്റെ ലൈൻ– ആം വാട്ട് ആം. ലോറീലിന്റേത്– ആം വർത്ത് ഇറ്റ്.

തീറ്റ സാധനങ്ങളടുടെ ടാഗ് ലൈൻ (പാട്ടിലാക്കൽ എന്നു മലയാളത്തിൽ പറയാം) കുട്ടികളെ പിടിക്കാനുള്ളതാണ്. കിറ്റ് കാറ്റിന്റേത് നോക്കുക–ഹാവ് എ ബ്രേക്, ഹാവ് എ കിറ്റ് കാറ്റ്. കോക്ക്–ഓപ്പൺ ഹാപ്പിനെസ്. ശകലം ഹിന്ദിയും കേറ്റുന്നതുണ്ട്– ലെയ്സിന്റേത്– ബച്ചാ കാൺ‍ട് ഈറ്റ് ജസ്റ്റ് വൺ. പെപ്സി– യേ ഹെ റൈറ്റ് ചോയ്സ് ബേബി.

രസ്നയുടെയും തംസ് അപ്പിന്റെയും ഫ്രൂട്ടിയുടെയും ലൈനുകൾ നൊസ്റ്റാൾജിയയാണ്. പണ്ടു കേട്ടവരാരും മറക്കില്ല– ഐ ലവ് യൂ രസ്നാ. തംസ് അപ് ടേസ്റ്റ് ദി തണ്ടർ. ഫ്രൂട്ടി– ഫ്രഷ് ആൻഡ് ജ്യൂസി. ഒനിഡയുടെ വിവാദ ലൈൻ ഓർമയുണ്ടോ? അയൽക്കാരന്റെ അസൂയ, ഉടമയുടെ അഭിമാനം. 

ഒടുവിലാൻ∙ യാഹൂവിനു പണ്ടൊരു ലൈനുണ്ടായിരുന്നു– ഡു യൂ യാഹൂ..? യാഹൂ കാലം പോകെ ബൂഹൂ ആയിപ്പോയെന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA