മക്കൾക്ക് സ്വത്ത് കൈമാറി സാമ്രാജ്യം നഷ്ടപ്പെട്ട രാജാക്കൻമാർ; പാഠമായി കഥകൾ...

HIGHLIGHTS
  • രാജ്യം പോയ മുൻ രാജാക്കൻമാരുടെ കഥ ബിസിനസ് സാമ്രാജ്യമുള്ളവർക്കെല്ലാം പാഠമായിരിക്കുകയാണ്
business-boom-column-m-a-m-ramaswamy-and-vijaypath-singhania-case-study-article-image
Vijaypath Singhania. Photo Credit : Indranil Mukerjee / AFP & MAM Ramaswamy. Photo Credit : A Shankar
SHARE

രണ്ടു വമ്പൻ ബിസിനസ് ഗ്രൂപ്പുകൾ, ചരിത്രം സൃഷ്ടിച്ച രണ്ട് തലവൻമാർ. പക്ഷേ രണ്ടു പേരും മക്കൾക്ക് ഓഹരി മുഴുവൻ കൈമാറി സാമ്രാജ്യം നഷ്ടപ്പെട്ട സ്ഥിതിയിലായി. മുംബൈയിൽ പ്രശസ്ത റെഡിമെയ്ഡ് വസ്ത്ര കമ്പനി ചെയർമാനും ചെന്നൈയിൽ പ്രശസ്ത സിമന്റ് കമ്പനി ചെയർമാനും. രാജ്യം പോയ മുൻ രാജാക്കൻമാരുടെ കഥ ബിസിനസ് സാമ്രാജ്യമുള്ളവർക്കെല്ലാം പാഠമായിരിക്കുകയാണ്. 

INDIA-ENTERPRISE-TEXTILE
Vijaypath Singhania. Photo Credit : Indranil Mukerjee / AFP

റെയ്മണ്ട്സ് (Raymond) എത്രയോ കാലമായി ഇന്ത്യയിൽ ആൺഫാഷന്റെ പ്രധാന ബ്രാൻഡായിരുന്നു. സ്യൂട്ടിന് ചേർന്ന തരം തുണി നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനി. ചെയർമാൻ വിജയ്പത് സിംഘാനിയ (Vijaypath Singhania) മൈക്രോലൈറ്റ് വിമാനത്തിൽ ഒറ്റയ്ക്ക് ഉലകം ചുറ്റിയത് ആഴ്ചകളോളം ലോകമാകെ വാർത്തയായിരുന്നു. അച്ഛനുമായി തെറ്റി മൂത്തമകൻ 22 വർഷം മുമ്പു തന്നെ സിംഗപ്പൂരിലേക്കു കുടിയേറിയിരുന്നു. ഇളയ മകൻ ഗൗതമിനെ (Gautam Singhania) എംഡിയാക്കുന്നെന്നറിഞ്ഞതോടെയാണു പിണങ്ങി പോയത്.

എംഡിയായി മാറിയ ഇളയ മകന് റെയ്മണ്ടിൽ തന്റെ മുഴുവൻ ഓഹരിയും (37%) അച്ഛൻ നൽകിയതോടെയാണു ദുരന്തം തുടങ്ങുന്നത്. കമ്പനി ചെയർമാന്റെ സ്ഥാനവും പോയി അംബാനിയുടെ വീടിനടുത്തുള്ള മാൻഷനിൽ നിന്നു ഭാര്യാ സമേതം പുറത്തായി. ഇപ്പോൾ താമസം ചെറിയൊരു ഫ്ളാറ്റിൽ മകൻ മാസം തോറും നൽകുന്ന തുക കൊണ്ടാണ്.  

business-boom-former-chairman-of-the-chettinad-group-of-companies-mam-ramaswamy
MAM Ramaswamy. Photo Credit : A Shankar

സിമന്റ് ഫാക്ടറിയും തോട്ടങ്ങളും മറ്റുമുള്ള ചെട്ടിനാട് ഗ്രൂപ്പ് (Chettinad Group) തമിഴ്നാട്ടിലെ ആദ്യകാല ബിസിനസ് സാമ്രാജ്യങ്ങളിലൊന്നാണ്. സന്താനങ്ങൾ ഇല്ലാതിരുന്ന ചെയർമാൻ എം.എ.എം. രാമസ്വാമി (M A M Ramaswamy) ദത്തെടുത്തത് അയ്യപ്പൻ എന്നു പേരായ 21 വയസ്സുകാരനെ. മുത്തയ്യ (M.A.M.R. Muthiah) എന്നു പേരിട്ടു. അമേരിക്കൻ സർവകലാശാലയിൽനിന്ന് എംബിഎക്കാരനായ ദത്തുപുത്രനെ സിമന്റ് ഫാക്ടറി ഏൽപ്പിച്ചു. 90% സ്വത്തുകളും ഓഹരികളും കൈമാറി. കമ്പനി നടത്തിപ്പിൽനിന്നു താൻ പുറത്താവുന്നതാണ് രാമസ്വാമി പിന്നെ കണ്ടത്. പറയുന്നതൊന്നും നടക്കാതായി. എംഡിയും ചെയർമാനുമായി മാറിയ ദത്തുപുത്രനെ പുറത്താക്കാൻ ശ്രമിച്ചിട്ടു നടക്കാതെ നിരാശനായി ഇഹലോകം വിട്ടു.

രണ്ട് ഉദാഹരണങ്ങളിലും, മക്കൾക്ക് നേരത്തേ സ്വത്തും കമ്പനി നിയന്ത്രണവും പൂർണമായി നൽകിയതാണു പിതാക്കൻമാർക്കു വിനയായത്. പ്രധാനിയായി തുടരണമെങ്കിൽ ഓഹരികൾ കൈവശം വയ്ക്കുക, കാലശേഷം കൈമാറാൻ മാത്രം വിൽപത്രം എഴുതുക. കമ്പനി നിയന്ത്രണം വേണ്ട, സുഖമായി ജീവിച്ചാൽ മതിയെങ്കിൽ അതിനു വേണ്ട ബാങ്ക് ബാലൻസും വീടും മറ്റും സ്വന്തം പേരിൽ തന്നെ നിലനിർത്തുക. 

business-boom-mamr-muthiah-chettinad-group
MAMR Muthiah aka Ayyappan. Photo Credit : A. Shankar

ഒടുവിലാൻ∙ഈയിടെ ‘ദി ഇൻകംപ്ലീറ്റ് മാൻ’ എന്ന പേരിൽ വിജയ്പത് സിംഘാനിയ ആത്മകഥ എഴുതി. റെയ്മണ്ട്സിന്റെ ടാഗ് ലൈൻ ‘ദ് കംപ്ലീറ്റ് മാൻ’. പക്ഷേ ആ ബ്രാൻഡിനു രൂപം കൊടുത്ത മനുഷ്യൻ ഇൻകംപ്ലീറ്റ് മാൻ!!

Content Summary : Business Boom Column by P. Kishore - Vijaypath Singhania and M A M Ramaswamy 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS