അനാമത്ത് ചെലവിലാണു കോള്

cash-in-hand
SHARE

തട്ടുകടയിൽ സന്ധ്യകഴി​​ഞ്ഞ് ഓംലറ്റും ദോശയും പറോട്ടയും ചിക്കൻ, ബീഫ്, ഫിഷ്കറികളും തകൃതിയായി കച്ചവടം നടക്കുന്ന നേരം. തടികൊണ്ടുള്ള ചെറിയ പണപ്പെട്ടിയിലാണ് കാശ് ഇടുന്നത്. ഇത്രയും കച്ചവടത്തിന് ഇത്ര ചെറിയ പണപ്പെട്ടി മതിയോ? 

ശ്രദ്ധിച്ചപ്പോഴാണു മനസിലായത്, കാശ് വരവ് മിക്കവാറും ഡിജിറ്റലായിട്ടാണ്. നേരിട്ട് രൂപ കൊടുത്ത് ബാക്കി വാങ്ങുന്നവർ അപൂർവം. കാശിട്ടിട്ട് ഫോൺ കാണിച്ചു പോകുന്നവർ ആരെങ്കിലും ആളെ കമഴ്ത്തിയതുകൊണ്ടാവാം ഇപ്പോൾ തുക ഉറക്കെ കേൾപ്പിക്കുന്ന സമ്പ്രദായവുമുണ്ട്. എത്ര തുക അക്കൗണ്ടിൽ വന്നുവെന്ന് നാലാൾ കേൾക്കെ അറിയാം. ഇത്തരം കടകളിലെ വരുമാനത്തിന്റെ 70% എങ്കിലും ഡിജിറ്റലായിട്ടാണ്.

ഇനി വേറൊരു സീൻ. ഇവിടെ ഐസ് സ്റ്റിക്കാണു താരം. പണ്ട് സൈക്കിളിനു പിറകിലെ വൃത്തിയില്ലാത്ത പെട്ടിയിൽ കൊണ്ടു നടന്നിരുന്ന ഐസ്,പാലൈസ് പുതിയ രൂപത്തിലാക്കിയതാണ്. വൃത്തിയുള്ള പാക്കിംഗും പലതരം ഫ്ളേവറുകളും. ആളു കൂടുന്നിടത്തൊക്കെ ഐസ് പറക്കുകയാണ്. വില 100 രൂപ. വാരാന്ത്യങ്ങളിൽ ദിവസം 10000 എണ്ണം കച്ചവടം നടന്നേക്കും. ഓണമോ ഉത്സവമോ വന്നാൽ വിൽപ്പന പതിനായിരങ്ങളിലാണ്.

അപ്പോൾ പെട്ടിയിൽ എത്ര കാശ് വീഴണം? 100 രൂപ വച്ച് പതിനായിരം എണ്ണത്തിന് 10 ലക്ഷം വീഴണം. കടക്കാരൻ ഈ കാശ് എങ്ങനെ വാരിക്കെട്ടി വീട്ടിലെത്തിക്കും? ഒരു പ്രശ്നവുമില്ല വിൽപ്പനയുടെ മിനിമം 60% ഡിജിറ്റലായി നേരേ ബാങ്ക് അക്കൗണ്ടിൽ ചെന്നു വീഴുകയാണ്.

ഐസ്ക്രീം കട നടത്താൻ വന്നയാളിനോട് വൻകിട മാളിൽ വാടക ചോദിച്ചത് 8 ലക്ഷം. എങ്ങനെ മുതലാകുമെന്ന് ആദ്യം വിചാരിച്ച മകനെ പ്രോൽസാഹിപ്പിച്ചത് അച്ഛനാണ്. ‘‘ഡാ നീ കടെയുക്ക്, നമുക്ക് നോക്കാം’’ കട തുടങ്ങി അധികം താമസിയാതെ വിശേഷ ദിവസം വന്നു. ഒറ്റ ദിവസത്തെ ഐസ്ക്രീം കച്ചവടം 5 ലക്ഷം!! ഇമ്മാതിരി വോള്യം ബിസിനസ് നാടാകെ നടമാടുകയാണ്.

ജനത്തിന്റെ കയ്യിൽ ‘ഡിസ്പോസബിൾ കാശ്’ ധാരാളമുണ്ടെന്നായിരിക്കുന്നു. അത്യാവശ്യം വീട്ടുചെലവുകളും വട്ടച്ചെലവുകളും കഴിഞ്ഞു ബാക്കിയാവുന്ന കാശാണ് ഡിസ്പോസബിൾ. അനാമത്ത് ചെലവിന് ബെസ്റ്റ്! എന്നുവച്ചാൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്കൊക്കെ ചെലവഴിക്കാം. അത് പെർഫ്യൂം, ബ്യൂട്ടിപാർലർ, ഐസ്ക്രീം, കുൽഫി, ഡൈനിംഗ് ഔട്ട്...അതിനു വേണ്ട തരം ബീച്ചുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ...ഇവയിലൊക്കെ സർക്കീട്ടാണ്.

അരിയും പലവ്യഞ്ജനവും പോലെ അത്യാവശ്യ സാധനങ്ങളേക്കാളേറെ അനാമത്ത് ചെലവ് വരുത്തുന്ന സാധനങ്ങളാണ് കച്ചവടക്കാർക്കു കോളായി മാറിയിരിക്കുന്നത്. കോവിഡിൽ ചെലവാകാതിരുന്ന കാശാകാം വാരിയെറിയുന്നത്.

ഒടുവിലാൻ∙ഐസ്ക്രീം വിൽക്കുന്ന കൊച്ചു കട ഉൾപ്പടെ മാളിലെ ഫുഡ്കോർട്ടിലാകെ ജനപ്രളയം. ഇരുന്നു കഴിക്കാൻ ഒറ്റ സീറ്റ് ലഞ്ച്, ഡിന്നർ സമയങ്ങളിൽ ഒഴിവില്ല. ജനം തീറ്റയിൽ കോവിഡ് കാലത്തെ വാട്ടം തീർക്കുന്ന പോലെ.

Content Summary :Business boom column on disposable cash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}