സൗപർണ്ണികയ്ക്കായി ദൈവം കരുതിവച്ച ആ വരൻ

HIGHLIGHTS
  • വർഷങ്ങൾ പിന്നിടുമ്പോൾ സ്നേഹം കൂടിയിട്ടേയുള്ളു.
  • അന്ന് കവിത ചേച്ചി പറഞ്ഞതു പോലെ ദൈവം എനിക്ക് വേണ്ടി കരുതിവച്ച ആൾ
souparnika-suresh-wedding
SHARE

മലായള സീരിയൽ രംഗത്തെ ഒന്നാം നിര നായികമാരിൽ ഒരാളാണ് സൗപർണ്ണിക സുഭാഷ്. തന്റെ കല്യാണത്തെക്കുറിച്ച് ഓർക്കുകയാണ് സൗപർണ്ണിക. " ഞാൻ സൂര്യ ടി.വിയിൽ ഇളം തെന്നൽ പോലെ എന്ന സീരിയൽ ചെയ്യുക ആയിരുന്നു അപ്പോൾ. ആ സമയത്താണ് മസ്ക്കറ്റിലെ ജോലി വിട്ട് സുഭാഷേട്ടൻ നാട്ടിലെത്തുന്നത്. നാട്ടിലെത്തിയ ആൾ ദൂരദർശനു വേണ്ടി ഒരു പതിമൂന്ന് എപ്പിസോഡ് സീരിയൽ ചെയ്തു തുടങ്ങി.

ആ സീരിയലിൽ നടി കവിത ചേച്ചി ( കലാനിലയം കവിത) ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടായിരുന്നു. കവിത ചേച്ചിയാണ് സത്യത്തിൽ എന്നെ സുഭാഷേട്ടനു വേണ്ടി ആലോചിച്ചത്.

സുഭാഷേട്ടൻ മറുപടി ഒന്നും പറഞ്ഞില്ല. "നീയും സുഭാഷും തമ്മിൽ നല്ല ചേർച്ചയാ. ശരിക്കും നിനക്ക് വേണ്ടിയുള്ള ആൾ തന്നെയാണ് സുഭാഷ് " കവിത ചേച്ചി ഇടയ്ക്കിടെ പറയുമായിരുന്നു. 

souparnika-suresh-wedding1

സീരിയലിന്റെ നെക്സ്റ്റ് ഷെഡ്യൂളിൽ സുഭാഷേട്ടന്റെ പെങ്ങൾ സെറ്റിലെത്തി. ചേച്ചിയുടെ മകനും ആ സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ചേച്ചിയുടെ മുമ്പിലും കവിത ചേച്ചി കല്യാണാലോചന അവതരിപ്പിച്ചു. " സുഭാഷിന് പറ്റിയ ഒരു പെൺകുട്ടിയുണ്ട്.."എന്നു പറഞ്ഞാണ് എന്റെ ചിത്രം കാണിച്ചത്. "ഈ കുട്ടിയെ ഞങ്ങൾക്ക് അറിയാമല്ലോ എന്ന് ചേച്ചി മറുപടിയും നൽകി. പിന്നീട്, എല്ലാം പെട്ടെന്നായിരുന്നു. വീട്ടുകാർ തമ്മിൽ സംസാരിച്ചു. നിശ്ചയത്തിനുള്ള തീയതി കുറിച്ചു.

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ വച്ച് ആയിരുന്നു കല്യാണ നിശ്ചയം. രാജധാനി ഹോട്ടലിൽ വച്ച് റിസപ്ഷൻ. പിന്നീട്, ഒൻപതു മാസത്തിന് ശേഷമായിരുന്നു കല്യാണം.

souparnika-suresh-wedding2

കല്യാണം കോഴിക്കോട് വച്ച് ആയിരുന്നു. 2013 മെയ് 29 ന് അഴകുടി ക്ഷേത്രത്തിൽ വച്ച്. ആശിർവാദ് ഓഡിറ്റോറിയത്തിൽ വച്ച് റിസപ്ഷൻ. ഇപ്പോൾ വർഷങ്ങൾ പിന്നിടുമ്പോൾ

സ്നേഹം കൂടിയിട്ടേയുള്ളു. അന്ന് കവിത ചേച്ചി പറഞ്ഞതു പോലെ ദൈവം എനിക്ക് വേണ്ടി കരുതിവച്ച ആൾ. അതാണ് എന്റെ സുഭാഷേട്ടൻ..!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Nakshatrakalyanam
SHOW MORE
FROM ONMANORAMA