കാത്തിരിപ്പിന്റെ ഓർമ്മകൾ തരുന്ന സുഖം

HIGHLIGHTS
  • ഓർക്കാൻ ഹരം തോന്നിപ്പിക്കുന്ന ദിവസങ്ങൾ ആണത്
  • ഞാനും ധന്യയും മറ്റൊരു കാത്തിരിപ്പിലാണ്
serail-actor-renjith-and-dhanya-wedding
SHARE

കല്യാണത്തെക്കുറിച്ചും  കല്യാണ ദിവസത്തെക്കുറിച്ചുമൊക്കെ ചോദിച്ചാൽ മെഗാ  സീരിയൽ യുവതാരം ആയ രഞ്ജിത്ത് ഇങ്ങനെ പറഞ്ഞു തുടങ്ങും. " കല്യാണ ദിവസമോ ...  എന്റമ്മേ എന്തൊരു ടെൻഷൻ പിടിച്ച ദിവസം ആയിരുന്നു അന്ന്. സത്യത്തിൽ ആ ദിവസം വിഡിയോയിൽ കണ്ടാണ് ഞാനും ഭാര്യ ധന്യയും ദേ അന്നത്തെ ദിവസം നമ്മൾ ഇങ്ങനെ ആയിരുന്നു "എന്ന് പറഞ്ഞ് ചിരിക്കുന്നത്.

കല്യാണ ദിവസം വരാൻ വേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ച് ഓർത്താൽ ഇപ്പോഴും മനസ്സ് ഒന്നു ത്രസിക്കും.  ഓരോ ദിവസങ്ങൾ എണ്ണി കല്യാണ ദിവസം കലണ്ടറിൽ നോക്കിയുംകൂട്ടുകാരെ ക്ഷണിച്ചും അവരുടെ കുറുമ്പിന് മറുപടി പറഞ്ഞുമുള്ള ദിവസങ്ങൾ.

ഇപ്പോഴും ഓർക്കാൻ ഹരം തോന്നിപ്പിക്കുന്ന ദിവസങ്ങൾ ആണത്. എറണാകുളത്ത് എളമക്കരയിലെ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ച് 2017 മെയ് 8 ന് ആയിരുന്നു കല്യാണം.

സത്യത്തിൽ പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത്. ഏഷ്യാനെറ്റിലെ 'ഓട്ടോഗ്രാഫ്‌ ' എന്ന സീരിയലിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രം ആയിരുന്നു ജയിംസ്.ധന്യ ആണെങ്കിൽ ആ കഥാപാത്രത്തിന്റെ കടുത്ത ആരാധികയും.

serail-actor-renjith-and-dhanya-wedding1

ആരാധന പരിചയമായി, സൗഹൃദമായി, പിന്നെ പ്രണയമായി അവസാനം കല്യാണം. കല്യാണം കഴിഞ്ഞ് രണ്ടു വർഷം പിന്നിടുമ്പോൾ, ഞാനും ധന്യയും മറ്റൊരു കാത്തിരിപ്പിലാണ്. ഞങ്ങൾക്ക് ഒരു കുഞ്ഞ് പിറക്കാൻ പോവുന്നു. ജൂലൈ 13 നാണ് ധന്യയ്ക്ക് ഡോക്ടർമാർ ഡേറ്റ് പറഞ്ഞിരിക്കുന്നത്. ഒരു അച്ഛനാവാൻ പോവുന്നതിന്റെ ത്രില്ലിലാണ് ഞാൻ. പിറക്കാൻ പോവുന്ന എന്റെ കുഞ്ഞിനും എന്റെ ധന്യയ്ക്കും നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാവണം"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Nakshatrakalyanam
SHOW MORE
FROM ONMANORAMA