Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീഫ് അസ്സാഡോ

beef-asado-goan-recipe

പച്ചമുളകും വറ്റൽമുളകും ചേർത്തുണ്ടാക്കിയ ഗോവൻ ബീഫ് കറി

01. ബീഫ് — ഒരു കിലോ

02. ഉപ്പ് — പാകത്തിന്

     വിനാഗിരി — 100 മില്ലി

     ഇഞ്ചി അരച്ചത് — 50 ഗ്രാം

     വെളുത്തുള്ളി അരച്ചത് — 50 ഗ്രാം

     ഗ്രാമ്പൂ — രണ്ടു ഗ്രാം

     കറുവാപ്പട്ട — രണ്ടു ഗ്രാം

     ജീരകം — രണ്ടു ഗ്രാം

     മഞ്ഞൾപ്പൊടി — രണ്ടു ഗ്രാം

03. എണ്ണ — 200 മില്ലി

04. സവാള അരിഞ്ഞത് — 100 ഗ്രാം

05. തക്കാളി അരിഞ്ഞത് — 100 ഗ്രാം

    പച്ചമുളക് അരിഞ്ഞത് — രണ്ടു ഗ്രാം

    വറ്റൽമുളക് അരിഞ്ഞത് — രണ്ടു ഗ്രാം

പാകം ചെയ്യുന്ന വിധം

01. ഇറച്ചി മുഴുവനോടെ തന്നെയെടുത്തു മൂർച്ചയുള്ള  കത്തികൊണ്ട് അങ്ങിങ്ങായി കുത്തിയശേഷം രണ്ടാമത്തെ  ചേരുവ  പുരട്ടി, ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക.

03. പിറ്റേന്ന് ഒരു വലിയ പാനിൽ എണ്ണ ചൂടാക്കി, സവാള വഴറ്റുക. ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

04. നന്നായി വഴന്നശേഷം പുരട്ടിവച്ചിരിക്കുന്ന ബീഫ് ചേർത്ത് പുറംവശം ഗോൾഡൻബ്രൗൺ  നിറമാകും വരെ വറുക്കുക.

05. പിന്നീട് അടച്ചുവച്ച്, ചെറുതീയിലാക്കി വയ്ക്കുക. ബീഫിൽ നിന്നുള്ള വെള്ളം ഊറിവരണം.

06. പിന്നീട്, അരലീറ്റർ ചൂടുവെള്ളം ചേർത്തു വേവിക്കുക. ഉപ്പും എരിവും പാകത്തിനാക്കുക. ചൂടാറിയശേഷം,

07. മസാലയിൽ നിന്നു പുറത്തെടുത്തു, കനംകുറച്ചു സ്ലൈസ് ചെയ്യുക.

08. ബീഫ് തയാറാക്കിയ മസാല, മുകളിൽ ഒഴിച്ചു ഗോവൻ ബ്രെഡിനൊപ്പം വിളമ്പുക.