Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേക്ക് ചെയ്യാതൊരു ചീസ് കേക്ക് എളുപ്പത്തിൽ

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതാണ് കേക്ക്. പല തരത്തിൽ, പല രൂപത്തിൽ കേക്കുകൾ മാർക്കറ്റിൽ ലഭ്യമാണ്. കേക്ക് നിർമാണം ഗാർഹിക അടിസ്ഥാനത്തിൽ വീട്ടമ്മമാർക്ക് നല്ലൊരു വരുമാനമാർഗം കൂടിയാണ്. ‘ഓ... കേക്കൊക്കെ ഉണ്ടാക്കാൻ വല്ല്യ ബുദ്ധിമുട്ടല്ലേ?’ എന്നു പറയാൻ വരട്ടെ. ദാ, ബേക്ക് ചെയ്യാതെ ചീസ് കേക്ക് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

മിൽക്ക് കുക്കീസ് – 200 ഗ്രാം

മെൽറ്റഡ് ബട്ടർ – 50 ഗ്രാം

ക്രീം ചീസ് – 200 ഗ്രാം

ഫ്രഷ് ക്രീം – 200 ഗ്രാം

തൈര് – 200 ഗ്രാം

പഞ്ചസാര – 100 ഗ്രാം

ജെലറ്റിൻ – 10 ഗ്രാം

ബ്ലൂബെറി ഫില്ലിങ് – 200 ഗ്രാം

പാചകവിധി

∙ മിൽക്ക് കുക്കീസ് ഒരു പ്ലാസ്റ്റിക് കവറിലാക്കി അമർത്തി പൊടിച്ചെടുക്കുക. പൊടി ഒരു ഗ്ലാസ് ബൗളിലേക്കു മാറ്റുക. ഇതിലേക് വെണ്ണ ഉരുക്കിയതു ചേർത്ത് നന്നായി യോജിപ്പിക്കുക. കേക്ക് തയാറാക്കാനുള്ള പാത്രത്തിലേക്ക് ഇതു മാറ്റി കൈകൾ കൊണ്ട് നന്നായി അമർത്തി വയ്ക്കണം.

∙ ഒരു ബൗളിൽ ക്രീം ചീസ് ഇട്ട് നന്നായി ഇളക്കുക. ഇതിലേക്ക് ഫ്രഷ് ക്രീം ചേർത്ത് ഹാൻഡ് മിക്സർ കൊണ്ട് നന്നായി ബീറ്റ് ചെയ്യുക. തൈരും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കണം. ജെലറ്റിനും ബ്ലൂബറി ഫില്ലിങ്ങും ഇതിലേക്ക് ചേർക്കാം. ഈ കൂട്ട് കുക്കീസിനു മുകളിൽ നിരപ്പായി ഒഴിച്ച് ഫ്രിഡ്ജിൽ എട്ടു മണിക്കൂർ തണുപ്പിക്കാൻ വയ്ക്കണം.

∙ തണുപ്പിച്ചെടുത്ത കേക്കിനു മീതെ ബ്ലൂബെറി ഫില്ലിങ് നിരത്തി അലങ്കരിച്ച് വിളമ്പാം.