Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മട്ടൺ കാക്കവും മുട്ട സുർക്കയും ഇഫ്താർ വിരുന്നിന്

മസാലമണം പരത്തുന്ന മട്ടൻ കാക്കവും മുട്ടസുർക്കയും കഴിച്ചിട്ടുണ്ടോ? വിഭവങ്ങളുടെ വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് രുചികരമായി തയാറാക്കാവുന്നൊരു  പാചകകൂട്ടാണിത്. വിരുന്നിന് മാറ്റു കൂട്ടുന്ന രസക്കൂട്ട് പരിചയപ്പെടാം.

മട്ടൺ - 500 ഗ്രാം
കുത്തരി - 200 ഗ്രാം
കൈമ അരി - 100 ഗ്രാം
നെയ് - 2 ടീസ്പൂൺ
സവാള - 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2 എണ്ണം
തക്കാളി - 2 എണ്ണം
മുളക് പൊടി - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

മട്ടൺ കാക്കവും മുട്ട സുർക്കയും തയാറാക്കുന്ന വിധം

∙നുറുക്കിയ മട്ടൺ, സവാള, തക്കാളി, പച്ചമുളക്, ജിഞ്ചർ ഗാർലിക് പേസ്റ്റ്, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, പെരുംജീരകം, കുരുമുളക് പൊടി, ഉപ്പ്, കറിവേപ്പില, എണ്ണ, നെയ്യ് എന്നിവ അൽപ്പം വെള്ളം ചേർത്ത് അടച്ച് വച്ച് വേവിക്കുക. 

∙കുതുർത്തി വച്ച കുത്തരിയും കൈമ അരിയും രണ്ടിന് ഒന്ന് എന്ന അനുപാതത്തിലിട്ട് മിക്‌സിയിൽ അരച്ചെടുത്ത ശേഷം ഈർപ്പം കളഞ്ഞെടുക്കുക. ഇതിലേക്ക് മുട്ട, മല്ലിയില എന്നിവ ചേർത്ത് അടച്ച് ഉപയോഗിച്ച് എണ്ണയിൽ വറുത്തെടുക്കുക.