Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴംനിറച്ചതും ഉന്നക്കായയും

ചെറിയ പെരുന്നാളിനു വിളമ്പാനൊരു മലബാർ സ്പെഷൽ മധുരപലഹാരമായാലോ? പഴം നിറച്ചതും ഉന്നക്കായയും തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആഘോഷം മധുരം വീട്ടിൽ തന്നെ തയാറാക്കാം.

ഏത്തപ്പഴം - 7 എണ്ണം
തേങ്ങ ചിരകിയത് - 200 ഗ്രാം
മുട്ട - 3 എണ്ണം
നെയ് - 4 ടീസ്പൂൺ
കശുവണ്ടി - 100 ഗ്രാം
ഉണക്ക മുന്തിരി - 50 ഗ്രാം
ചെറിയ ഉള്ളി - 4 എണ്ണം
പഞ്ചസാര - 100 ഗ്രാം
ഏലക്കാ പൊടി - 1 ടേബിൾസ്പൂൺ
മൈദ - 200 ഗ്രാം
ഉപ്പ് - 1 ടീസ്പൂൺ
എണ്ണ - ആവശ്യത്തിന്
ഫുഡ് കളർ - ആവശ്യത്തിന്

പഴം നിറച്ചത് തയാറാക്കാൻ 

കശുവണ്ടിയും ഉണക്ക മുന്തിരിയും നെയ്യിൽ വഴറ്റിയ ശേഷം മാറ്റിവക്കുക. ചിരകിയ തേങ്ങ നെയ്യിൽ വഴറ്റിയ ശേഷം മുട്ട ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ചെറിയ ഉള്ളിയും പഞ്ചസാരയും വഴറ്റി വച്ച കശുവണ്ടിയും മുന്തിരിയും ഏലക്കാപ്പൊടിയും ചേർത്തിളക്കണം. ഏത്തപ്പഴം നെടുകേ മുറിച്ച ശേഷം മിശ്രിതം ഇതിനകത്ത് നിറച്ച് മൈദ മാവിൽ മുക്കി പൊരിച്ചെടുത്താൽ പഴം നിറച്ചതായി. 

ഉന്നക്കായ തയാറാക്കാൻ

പുഴുങ്ങിയ ഏത്തപ്പഴം നന്നായി ഉടച്ച ശേഷം പരത്തി അതിൽ തയാറാക്കിയ മിശ്രിതം വച്ച്  പൊതിഞ്ഞ് എണ്ണയിൽ പൊരിച്ചെടുക്കുന്നതാണ് ഉന്നക്കായ.