Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആട്ടിറച്ചികൊണ്ടൊരു റോഗന്‍ ജോഷ്

കശ്മീരി രുചിക്കൂട്ടാണ്  മട്ടൺ റോഗൻ  ജോഷ് . നമ്മുടെ കടകളിൽ ആട്ടിറച്ചി കറിവച്ച് മട്ടൻ റോഗൻ ജോഷ് എന്നു പേരിട്ട് കിട്ടുന്നതല്ല. ശരിക്കുള്ള റോഗൻ ജോഷ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.നാൻ, ചപ്പാത്തി, റൈസ് എന്നിവയ്ക്കൊപ്പം സൂപ്പർ കോംപിനേഷനാണ്.

മട്ടൻ – 500 ഗ്രാം
ഉണക്ക ഏലയ്ക്ക – 6
കാശ്മീരി ചില്ലി പൗഡർ – 3 ടേബിൾ സ്പൂൺ
കായപ്പൊടി – അര ടീസ്പൂൺ
ഇഞ്ചിപ്പൊടി – ഒരു ടീസ്പൂൺ
പെരുംജീരകപ്പൊടി– ഒരു ടേബിൾ സ്പൂൺ

പച്ച ഏലക്ക– 5
ജാതിപത്രി – 2,
ഗ്രാമ്പു – 5
കറുവപ്പട്ട – 2
ജീരകം – ഒരു ടേബിള്‍സ്പൂണ്‍
നെയ് – 3 ടീസ്പൂൺ
കുങ്കുമപ്പൂവ് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 2 ടീസ്പൂണ്‍ നെയ് ഒഴിച്ച് ഉണക്ക ഏലക്ക ചേര്‍ത്ത് ചൂടാക്കിയതിനുശേഷം അതില്‍ 500 ഗ്രാം ആട്ടിറച്ചി ബ്രൗണ്‍ നിറമാകുന്നതുവരെ അടച്ചു വച്ച് വേവിക്കുക. മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍ 

സ്പൂണ്‍ കാശ്മീരി ചില്ലി പൗഡര്‍, അര ടീസ്പൂണ്‍ കായപ്പൊടി, ഒരു ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, ഒരു ടേബിള്‍സ്പൂണ്‍ പെരുംജീരകപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്തുകുഴച്ച് പാതി വേവായ 

ആട്ടിറച്ചിയിലേക്ക് ചേര്‍ക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക.

മിക്‌സിയില്‍ 5 പച്ച ഏലക്ക, 2 ജാതിപത്രി, 5 ഗ്രാമ്പു, 2 കഷ്ണം കറുവപ്പട്ട, ഒരു ടേബിള്‍സ്പൂണ്‍ ജീരകം, എന്നിവ പൊടിച്ചെടുത്ത് വെന്തുകൊണ്ടിരിക്കുന്ന ആട്ടിറച്ചിയില്‍ ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ ഉപ്പും 

കുറച്ചു കുങ്കുമപ്പൂവും ഇതില്‍ ചേര്‍ത്തിളക്കി 30 മിനിറ്റ് വേവിക്കുക. ചൂടോടെ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.