Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാവിൽ നിറയും ബീഫ് സ്റ്റീക്ക് ഡിയാന്‍

കൊഴുപ്പു കൂടുതൽ ഉള്ളതു കൊണ്ട് മനസ്സില്ലാ മനസ്സോടെ ബീഫിനെ അകറ്റി നിർത്തുന്നവരാണ് പലരും. എന്നാൽ പ്രോട്ടീന്റെ കലവറയായതിനാൽ കാർബോഹൈഡ്രേറ്റ്സ് ഒഴിവാക്കി ബീഫ് കഴിക്കാവുന്നതാണ്. ബീഫ് രുചിയുടെ വൈവിധ്യം ഇഷ്ടപ്പെടുന്നവർക്ക് സ്റ്റീക്ക് ഡിയാൻ തീർച്ചയായും ഇഷ്ടപ്പെടും. അമേരിക്കൻ രുചിക്കൂട്ടാണിത്, ന്യൂയോർക്കിലാണ് ആദ്യമായി സ്റ്റീക്ക് ഡിയാൻ രുചിക്കൂട്ട് പരീക്ഷിച്ചതെന്നാണ് കരുതപ്പെടുന്നത്. രണ്ടാംലോക മഹായുദ്ധകാലത്ത് ഈ രുചിക്കൂട്ടിന് ന്യൂയോർക്കിലെങ്ങും വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ചേരുവകൾ

ബീഫ് സ്റ്റീക്ക് – 2
ബട്ടര്‍ - 10 ഗ്രാം
ബ്രാണ്ടി – ആവശ്യത്തിന്
ഫ്രഷ് ക്രീം – 1 കപ്പ്
ബേബി പൊട്ടെറ്റോ – 6
കൂൺ – 100 ഗ്രാം
ഡ്രൈ റോസ്മേരി – 1 ടീസ്പൂൺ
ഡിജോണ്‍ മസ്റ്റാര്‍ഡ് – അര ടീസ്പൂൺ
വൂസ്റ്റര്‍ഷെയര്‍ സോസ് – 1 ടേബിൾസ്പൂൺ
ചെറിയ ഉള്ളി – 5 എണ്ണം
ഒലീവ് ഓയില്‍ – ആവശ്യത്തിന്
വെളുത്തുള്ളി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകു പൊടി – ആവശ്യത്തിന്
പാഴ്സ്ലി – ആവശ്യത്തിന്

Steak Dian

പാചകരീതി

രണ്ടു കഷ്ണം ബീഫ് സ്റ്റീക്ക് പരത്തിയെടുക്കുക. ഒരു പാനില്‍ ഒലീവ് ഓയില്‍ ഒഴിച്ച് അതിലേക്ക് ബീഫ് സ്റ്റീക്ക് ഇട്ട ശേഷം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് രണ്ട് വശങ്ങളും വേവിച്ചെടുത്ത് മാറ്റിവെക്കുക. അതേ പാനില്‍ അല്‍പ്പം ഒലീവ് ഓയില്‍ കൂടി ഒഴിച്ച് 6 ബേബി പൊട്ടെറ്റോ 2 കഷ്ണങ്ങളാക്കി മുറിച്ചത്, ഒരു ടീസ്പൂണ്‍ ഡ്രൈ റോസ്മേരി, ആവശ്യത്തിന് കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഗ്രില്‍ ചെയ്തെടുക്കുക. 

മറ്റൊരു പാനില്‍ ഒലീവ് ഒായിൽ ഒഴിച്ച് അതില്‍ ഒരു കപ്പ് ഉള്ളിയരിഞ്ഞത്, ഒരു ടേബിള്‍ സ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി, ഒരു കപ്പ് അരിഞ്ഞ കൂണ്‍, ഒരു ടീസ്പൂണ്‍ ഉപ്പ്, ആവശ്യത്തിന് കുരുമുളകുപൊടി, പത്ത് ഗ്രാം ബട്ടര്‍ എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അല്‍പ്പം ബ്രാണ്ടി കൂടി ഒഴിച്ച് വേവിക്കുക. മുന്‍പ് വേവിച്ച ബീഫ് സ്റ്റീക്ക് ഇതിലിട്ട് വേവിക്കുക. ഇതിലേക്ക് ഒരു കപ്പ് ഫ്രഷ് ക്രീം, അരിഞ്ഞ പാഴ്സ്ലി, അര ടീസ്പൂണ്‍ ഡിജോണ്‍ മസ്റ്റാര്‍ഡ് ഒരു ടേബിള്‍ സ്പൂണ്‍ വൂസ്റ്റര്‍ഷെയര്‍ സോസ് എന്നിവ ചേര്‍ത്തിളക്കി ചൂടോടെ കഴിക്കാം.