Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കന്‍ ഇന്‍ വൈറ്റ് ഗ്രേവി

വെള്ളനിറത്തിലൊരു ചിക്കൻ കറി തയാറാക്കിയാലോ? സവോളയും കശുവണ്ടിപ്പരിപ്പും അരച്ചു ചേർത്ത വെളുത്തനിറത്തിലുള്ള ചിക്കൻ കറി രുചിക്കൂട്ട്.

ചിക്കൻ - 500 ഗ്രാം
തൈര് - 2 കപ്പ്
ഇഞ്ചി – വെളുത്തുള്ളി പേസ്്റ്റ് – 1 ടേബിള്‍സ്പൂണ്‍
റോസ്റ്റഡ് ഗരം മസാല – 1 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍
സവാള – 3
ബട്ടർ – 50 ഗ്രാം
നെയ്യ് – 1 ടീസ്പൂണ്‍
ഗരം മസാല കൂട്ട് (പൊടിക്കാത്തത്), കറുവയില
പച്ചമുളക് – 2
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
പാൽ – 1 ടേബിള്‍സ്പൂണ്‍
കശുവണ്ടി പേസ്റ്റ് – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കസൂരി മേത്തി – 1 ടീസ്പൂണ്‍
ഫ്രഷ് ക്രീം – ഒരു ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ഒരു പാത്രത്തില്‍  ചിക്കന്‍, 2 കപ്പ് തൈര്, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിള്‍സ്പൂണ്‍ റോസ്റ്റഡ് ഗരം മസാല,  ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്തിളക്കി 4-5 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.

∙പാനില്‍ വെള്ളംതിളപ്പിച്ചു അതില്‍ സവാള കഷ്ണങ്ങളാക്കി അരിഞ്ഞത് വേവിച്ചശേഷം മിക്‌സിയില്‍ അരച്ചെടുക്കാം.

∙ മറ്റൊരു പാനില്‍ 50 ഗ്രാം  ബട്ടര്‍, ഒരു ടീസ്പൂണ്‍ നെയ്യ്, ഗരം മസാല, കറുവയില, അരച്ചുവച്ച സവാള എന്നിവ നന്നായി കുറുക്കിയെടുക്കുക. അതിലേക്കു നീളത്തിൽ അരിഞ്ഞ 2 പച്ചമുളക്, ഒരു ടേബിള്‍സ്പൂണ്‍ നീളത്തില്‍ അരിഞ്ഞ ഇഞ്ചി, ഒരു ടേബിള്‍സ്പൂണ്‍ പാല് കുറുക്കിയതും ചേര്‍ത്ത് നന്നായി യോജിപ്പിച്ചശേഷം അതിലേക്ക് 2 കപ്പ് കശുവണ്ടി പേസ്റ്റും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഈ വൈറ്റ് ഗ്രേവി 15 മിനിറ്റ് വേവിക്കുക.

∙മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് ഫ്രിഡ്ജില്‍ വച്ചിരുന്ന ചിക്കന്‍, തയാറാക്കിവച്ചിരിക്കുന്ന ഗ്രേവിയില്‍ വേവിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കസൂരി മേത്തിയും ഒരു ടേബിള്‍സ്പൂണ്‍ ഫ്രഷ് ക്രീമും ചേര്‍ത്ത് യോജിപ്പിക്കാം.

chicken in white gravy