Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കന്‍ ടിക്ക മസാല

അൽപം എരിവും പുളിയും ഇല്ലാതെ എന്ത് ചിക്കൻ എന്നാണോ? ദാ ചിക്കന്‍ ടിക്ക മസാലയുടെ രുചിക്കൂട്ട്.

ചിക്കന്‍ ബ്രസ്റ്റ് – 3
മുളകുപൊടി – 1 ടേബിള്‍സ്പൂൺ
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍
തൈര് – 1 കപ്പ്
ഒരു നാരങ്ങയുടെ പകുതി
സവോള, ബെല്‍പെപ്പെര്‍ – ഗ്രിൽ ചെയ്യാൻ ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്
ഗരം മസാല ചേരുവകൾ പൊടിയ്ക്കാതെ
ബെയ് ലീഫ് – 3
സവാള – ചെറുതായി അരിഞ്ഞത്
ഉപ്പ് – 1 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
ഗരംമസാല – 1 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
പച്ചമുളക് – 3 ടൊമാറ്റോ പ്യൂരീ – 1 കപ്പ്
കശുവണ്ടി പേസ്റ്റ് – അര കപ്പ്

തയാറാക്കുന്ന വിധം 

ചിക്കന്‍ ബ്രസ്റ്റ് കഷ്ണങ്ങളാക്കി അതില്‍ ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു കപ്പ് തൈര്,  നാരങ്ങയുടെ നീര് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചു ഫ്രിഡ്ജില്‍ 4 മണിക്കൂര്‍ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് സവാള, ബെല്‍പെപ്പെര്‍, ചിക്കന്‍ കഷ്ണം എന്നിവ ഒന്നിന് പിറകെ ഒന്നായി ഒരു സ്‌ക്യൂവര്‍ സ്റ്റിക്കില്‍ കോര്‍ത്ത് ഗ്രില്ലിങ് പാനില്‍ ഗ്രില്‍ ചെയ്‌തെടുക്കുക. 

ഒരു പാനില്‍ എണ്ണ ഒഴിച്ച് ഗരം മസാല, ബെയ് ലീഫ്, 3 സവാള ചെറുതായരിഞ്ഞത്, 1 ടീസ്പൂണ്‍ ഉപ്പ് എന്നിവ നന്നായി വഴറ്റി ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ മല്ലിപൊടി,ഒരു ടേബിള്‍സ്പൂണ്‍ ഗരംമസാല, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായിളക്കി അതിലേക്ക്  3 പച്ചമുളക് അരിഞ്ഞത് ഒരു കപ്പ് ടൊമാറ്റോ പ്യൂരീ എന്നിവചേര്‍ത്ത് നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ അര കപ്പ് കശുവണ്ടി പേസ്റ്റ് ചേര്‍ത്ത് യോജിപ്പിച്ച 10 മിനിറ്റ് വേവിക്കുക. ശേഷം ഗ്രില്‍ ചെയ്തുവച്ചിരിക്കുന്ന ചിക്കന്‍ ഇതില്‍ ചേര്‍ത്തിളക്കിയാൽ ടിക്ക മസാല റെ‍ഡി.

chicken tikka masala