Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കന്‍ വിങ്സ് ലോലിപോപ്

നല്ല മൊരിഞ്ഞ ചിക്കനൊപ്പം ഗ്രേവിയും ചേർത്തുകഴിയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്നതാണീ ചിക്കൻ ലോലിപോപ്പ്. 

ചിക്കന്‍ വിങ്സ് - 500 ഗ്രാം (ലോലിപോപ് ആകൃതിയില്‍ മുറിക്കുക)
ഇഞ്ചി വെളുത്തുള്ളി മിശ്രിതം - 2 ടീസ്പൂണ്‍
ഉപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി
റെഡ് ചില്ലി പേസ്റ്റ് - 2 ടേബിള്‍സ്പൂണ്‍
മുട്ട - 1
കോണ്‍ഫ്‌ളോര്‍ - ഒരു കപ്പ്
വെളുത്തുള്ളി - 2 ടേബിള്‍സ്പൂണ്‍
ഇഞ്ചി - 2 ടേബിള്‍സ്പൂണ്‍
സവാള - 1
ചുവന്നമുളക് - 3
റെഡ് ചില്ലി പേസ്റ്റ് - 2 ടേബിള്‍സ്പൂണ്‍

ബ്രൗണ്‍ ഷുഗര്‍ - 2 ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാനീര് – 1 ടീസ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക് - ആവശ്യത്തിന്
ടൊമാറ്റോ കെച്ചപ്പ് – ഒരു ടേബിള്‍സ്പൂണ്‍
ടൊമാറ്റോ സോസ് – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
കോണ്‍സ്റ്റാർച്ച്
സ്പ്രിങ്ങ് ഒനിയന്‍ – ഒരു കപ്പ്

തയാറാക്കുന്ന വിധം

∙ചിക്കന്‍ വിങ്സ് ലോലിപോപ് ആകൃതിയില്‍ മുറിക്കുക. ഇതില്‍  2 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, ആവശ്യത്തിന് കുരുമുളകുപൊടി, 2 ടേബിള്‍സ്പൂണ്‍ റെഡ് ചില്ലി പേസ്റ്റ്, ഒരു മുട്ട, ഒരു കപ്പ് കോണ്‍ഫ്‌ളോര്‍ എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുത്ത് 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു പാനില്‍ എണ്ണ  തിളപ്പിച്ച് അതില്‍ ഈ ചിക്കന്‍ പൊരിച്ചെടുക്കുക.

∙മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് 2 ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി , 2 ടേബിള്‍സ്പൂണ്‍ ഇഞ്ചി, ഒരു സവാള അറിഞ്ഞത്, 3 ചുവന്നമുളക്, 2 ടേബിള്‍സ്പൂണ്‍ റെഡിച്ചില്ലി പേസ്റ്റ് എന്നിവ വഴറ്റി അതിലേക്ക് 2 ടേബിള്‍സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കുക. ഇതില്‍ ആവശ്യത്തിന് ചിക്കന്‍ സ്റ്റോക്ക്, ഒരു ടേബിള്‍സ്പൂണ്‍ ടൊമാറ്റോ കെച്ചപ്,  ഒരു ടേബിള്‍സ്പൂണ്‍ ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്തിളക്കി തിളപ്പിക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ കുരുമുളകുപൊടിയും ആവശ്യത്തിന് കോണ്‍സ്റ്റാര്‍ച്ചും ചേര്‍ത്തിളക്കുക. ഈ മിശ്രിതത്തില്‍ വറുത്തുവെച്ചിരിക്കുന്ന ചിക്കന്‍ ഇട്ടു വേവിച്ച് ഒരു കപ്പ് സ്പ്രിങ്ങ് ഒനിയന്‍ ചേര്‍ത്തിളക്കി കഴിയ്ക്കാം.

Chicken lollipop