Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രില്‍ഡ് ലാംബ് ചോപ്‌സ്

ഇളം പിങ്ക് നിറത്തിലുള്ള ലാംബ് ചോപ്സ് മസാലപുരട്ടി ഗ്രിൽ ചെയ്തെടുക്കുന്നതെങ്ങനെയെന്നു നോക്കാം. 

ഉണക്കമല്ലി – 1 കപ്പ്
ജീരകം – അര കപ്പ്
കുരുമുളക് – അര കപ്പ്
കല്ലുപ്പ് – അര കപ്പ്
ഇഞ്ചിയും വെളുത്തുള്ളിയും – 1 കപ്പ്
ചുവന്നമുളക് – 3
മഞ്ഞള്‍പൊടി – ഒരു ടേബിള്‍സ്പൂണ്‍
എണ്ണ – അരപ്പ് തയാറാക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു കപ്പ് മല്ലി, അര കപ്പ് ജീരകം, അര കപ്പ് കുരുമുളക്, അര കപ്പ് കല്ലുപ്പ് എന്നിവ നന്നായി ഇടിച്ച് അതിലേക്കു ഒരു കപ്പ് ഇഞ്ചിയും വെളുത്തുള്ളിയും, 3 ചുവന്നമുളക്   എന്നിവ നന്നായി ഇടിച്ചു അതിലേക്കു ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി കുറച്ചു എണ്ണ  എന്നിവചേര്‍ത്തു കുഴച്ചെടുക്കുക. ഇത് ആട്ടിറച്ചിയില്‍ ചേര്‍ത്ത് യോജിപ്പിച്ചു ഗ്രില്‍ പാനില്‍ ഗ്രില്‍ ചെയ്‌തെടുക്കാം.

grilled-lamb-chops