Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെമൈക്കൻ ജെർക്ക് ചിക്കന്‍ തയാറാക്കാം

ചിക്കൻ വിഭവങ്ങളിൽ പ്രധാനിയാണ് ജെമൈക്കൻ ജെർക്ക് ചിക്കൻ, വലുപ്പത്തിൽ മുറിച്ച ചിക്കൻ കഷ്ണങ്ങളിൽ മസാല പുരട്ടി, ഗ്രിൽ ചെയതശേഷം ബേക്ക് ചെയ്തെടുക്കുന്ന രുചി. അടിമത്വത്തിൽ നിന്നും രക്ഷനേടാൻ ജെമൈക്കൻ കാടുകളിൽ അഭയം തേടിയ ആഫ്രിക്കക്കാരാണ് ആദ്യമായി ഈ രുചിക്കൂട്ട് പരീക്ഷിച്ചത്. കാട്ടിൽ നിന്നു കിട്ടിയ പ്രകൃതിദത്തമായ കൂട്ടുകൾ ചേർത്ത് വിറകടുപ്പിൽ പാകം ചെയ്തെടുത്തതാണ് ആദ്യത്തെ ജെർക്ക് രുചിക്കൂട്ട്. 

തൊലിയോടു കൂടിയ ചിക്കൻ – 1
വൈറ്റ് ഒനിയന്‍ – 2 (അരിഞ്ഞത്)
ചുവന്നമുളക് – 5 (അരിഞ്ഞത്)
സ്പ്രിങ് ഒനിയന്‍ – 2 കപ്പ് (അരിഞ്ഞത്)
ചുവന്നമുളക് – 5 എണ്ണം കഷ്ണങ്ങളാക്കിയത്
വെളുത്തുള്ളി – 12 അല്ലി
ഇഞ്ചി – 5 കഷ്ണം
ബ്രൗണ്‍ ഷുഗര്‍ – 2 ടേബിള്‍സ്പൂണ്‍
സോയാസോസ് – 3 ടേബിള്‍സ്പൂണ്‍
തേന്‍ – ഒരു ടേബിള്‍സ്പൂണ്‍
കറുവപ്പട്ട പൊടിച്ചത് – ഒരു ടീസ്പൂണ്‍
ജാതിക്ക പൊടിച്ചത് – ഒരു നുള്ള്
ഉണങ്ങിയ തൈം ഇല – ഒരു ടീസ്പൂണ്‍
ഓള്‍ സ്പൈസ് പൗഡര്‍ – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – ഒരു ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 2 വൈറ്റ് ഒനിയന്‍ അരിഞ്ഞത്, 5 ചുവന്നമുളക് കഷ്ണങ്ങളാക്കിയത്, 2 കപ്പ് സ്പ്രിങ്ഓനിയന്‍ അരിഞ്ഞത്, 5 ചുവന്നമുളക് കഷ്ണങ്ങളാക്കിയത്, 12 അല്ലി വെളുത്തുള്ളി, 5 കഷ്ണം ഇഞ്ചി, 2 ടേബിള്‍സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍, 3 ടേബിള്‍സ്പൂണ്‍ സോയാസോസ്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത്, ഒരു നുള്ളു ജാതിക്ക പൊടി, ഒരു ടീസ്പൂണ്‍ ഉണങ്ങിയ തൈം ഇല, ഒരു ടേബിള്‍ സ്പൂണ്‍ ഓള്‍ സ്പൈസ് പൌഡര്‍, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അല്പം എണ്ണയൊഴിച്ചു മിക്‌സിയില്‍ അരച്ചെടുക്കുക. തൊലിയോടുകൂടിയ ചിക്കനിലേക്കു ഈ അരപ്പ്  നന്നായി പുരട്ടി 5-6 മണിക്കൂര്‍ മാറ്റി വയ്ക്കുക. 

ശേഷം ഗ്രില്ലിങ് പാനില്‍ എണ്ണ ഒഴിച്ച്  ഈ ചിക്കന്‍ ഇരുവശവും ഗ്രില്‍ ചെയ്ത് 25 മിനിറ്റ് 200 ഡിഗ്രി സെല്‍ഷ്യസില്‍ ഓവനില്‍ ബെയ്ക്ക് ചെയ്‌തെടുക്കുക.

സോസ് തയാറാക്കാൻ

നേരത്തെ അരച്ചുവച്ച അരപ്പു മറ്റൊരു പാനിലേക്കൊഴിച്ചു ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്ത് ലയിപ്പിച്ച് ഒരു ടേബിള്‍സ്പൂണ്‍ സോയസോസ്, ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് കോണ്‍സ്റ്റാര്‍ച് എന്നിവ ചേര്‍ത്തിളക്കി ബെയ്ക്കു ചെയ്തുവച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ക്കുമുകളില്‍ ഒഴിച്ച് വിളംബാം 

jerk-chicken