Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചികരമായൊരു മാന്‍ഡറിന്‍ ഫിഷ്

വറുത്തെടുത്ത മീൻ പച്ചക്കറികൾ നിറച്ചകൂട്ടുകൊണ്ടു തയാറാക്കിയ ഗ്രേവിയിൽ തയാറാക്കുന്ന മീൻ രുചിയാണ് മാൻഡറിൻ ഫിഷ്.

ചേരുവകൾ

മീൻ – 2
കോണ്‍ഫ്ലോർ – 2 കപ്പ്
കുരുമുളക് പൊടി, ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

വെളുത്തുള്ളി – ഒരു ടീസ്പൂണ്‍ അരിഞ്ഞത്
ഇഞ്ചി – ഒരു ടീസ്പൂണ്‍ അരിഞ്ഞത്
സവോള – 1
പച്ചമുളക് – 3
കാരറ്റ് – 1 കപ്പ് (നീളത്തിൽ അരിഞ്ഞത്)
ബീൻസ് – 1 കപ്പ് (നീളത്തിൽ അരിഞ്ഞത്)
കാബേജ് – 1 കപ്പ് (നീളത്തിൽ അരിഞ്ഞത്)
ഗ്രീൻപീസ് – 1 കപ്പ് (നീളത്തിൽ അരിഞ്ഞത്)
തക്കാളി – 1 കപ്പ് (നീളത്തിൽ അരിഞ്ഞത്)
സോയാസോസ് –ഒരു ടേബിള്‍സ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് – ഒരു ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – ഒരു ടീസ്പൂണ്‍
കോണ്‍സ്റ്റാര്‍ച്ച് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 2 കപ്പ് കോണ്‍ഫ്‌ലോര്‍, ആവശ്യത്തിന് കുരുമുളക് പൊടിയും ഉപ്പും ഇട്ടു യോജിപ്പിച്ചതിനുശേഷം  വൃത്തിയാക്കിവച്ചിരിക്കുന്ന മീന്‍ ഇതില്‍ പൊതിഞ്ഞെടുത്തു പാനില്‍ എണ്ണ ഒഴിച്ച് ഇരുവശവും വറുത്തെടുക്കുക.

മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ ഒരു ടീസ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി, ഒരു ടീസ്പൂണ്‍ അരിഞ്ഞ  ഇഞ്ചി ഇവയിട്ട് നന്നായി വഴറ്റുക. ശേഷം അതിലേക്കു അരിഞ്ഞ സവാള, ചെറുതായരിഞ്ഞ 3 പച്ചമുളക്,  കാരറ്റ്, ബീന്‍സ് പയര്‍, കാബേജ്, ഗ്രീന്‍പീസ് എന്നിവചേര്‍ത്തു നന്നായി വഴറ്റി അല്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിലേക്കു ഒരു കപ്പ് തക്കാളി നീളത്തില്‍ അരിഞ്ഞത്, ഒരു ടേബിള്‍സ്പൂണ്‍ സോയാസോസ്, ഒരു ടേബിള്‍സ്പൂണ്‍ ടൊമാറ്റോ കെച്ചപ്പ് ഇവചേര്‍ത്ത് ഇളക്കി വേവിക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ ഉപ്പ്, ആവശ്യത്തിന് കോണ്‍സ്റ്റാര്‍ച്ച് എന്നിവ ചേര്‍ത്തിളക്കി വാങ്ങി വയ്ക്കുക. നേരത്തെ വറുത്തുവച്ച മീനിനുമുകളില്‍ ഇപ്പോള്‍ തയാറാക്കിയ മിശ്രിതം ഒഴിച്ച് ചൂടോടെ വിളംബാം.   

MANDARAIN-FISH