Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചിപ്പെരുമയുടെ മട്ടണ്‍ കബ്‌സ

സൗദി അറേബ്യയുടെ ദേശിയ ഭക്ഷണമാണ് കബ്സ. പലതരത്തിലും രുചിഭേദത്തിലും കബ്സ ലഭ്യമാണ്. മട്ടൻ കബ്സയുടെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

മട്ടണ്‍ – 500 ഗ്രാം
നെയ് – 2 ടേബിള്‍സ്പൂണ്‍
പൊടിക്കാത്ത ഗരം മസാല
സവാള – 4
വെളുത്തുള്ളി – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – 1 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
തക്കാളി – 2 കപ്പ് (കഷണങ്ങളാക്കിയത്)

അരി – 750 ഗ്രാം
പച്ചമുളക് – 2

തക്കാളി – 1
പച്ചമുളക് – 1
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചൂടാക്കിയ ഒരു പാനില്‍  2 ടേബിള്‍സ്പൂണ്‍ നെയ് ഒഴിച്ച് പൊടിക്കാത്ത ഗരം മസാല, 4 സവാള അരിഞ്ഞത് എന്നിവ വഴറ്റി അതില്‍ 500 ഗ്രാം മട്ടണ്‍, 2 ടേബിള്‍സ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി, ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ്, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടേബിള്‍സ്പൂണ്‍ മല്ലിപൊടി, 2 കപ്പ് കഷണങ്ങളാക്കിയ തക്കാളി എന്നിവ ചേര്‍ത്തിളക്കി ഒന്നര ലിറ്റര്‍ വെള്ളം ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് അര കഷ്ണം നാരങ്ങയുടെ നീരും ചേര്‍ത്ത് 30 മിനിറ്റ് വേവിക്കുക. ശേഷം അതിലേക്കു 750 ഗ്രാം കുതിര്‍ത്ത് വച്ച അരി, 2 പച്ചമുളക് കീറിയത് എന്നിവ ചേര്‍ത്ത് 15 മിനിറ്റ് അടച്ചുവച്ച് വേവിച്ച് മട്ടണ്‍ കബ്‌സ തയ്യാറാക്കാം.

മിക്‌സിയില്‍ ഒരു തക്കാളി കഷ്ണങ്ങളാക്കി അരിഞ്ഞതും ഒരു പച്ചമുളകും അല്പം ഉപ്പും ചേര്‍ത്ത് അരച്ചെടുത്ത ചട്‌നി യോടൊപ്പം മട്ടണ്‍ കബ്‌സ വിളംബാം.  

muttan-kabsa