Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രിക്ക ചേർത്തൊരു പെന്നെ സിസിലിയാന

ഇറ്റാലിയൻ പാസ്ത രുചിക്കൂട്ടിലേക്ക് കത്രിക്ക രുചികൂടി ചേർന്നാലോ?. ചെറുതായി മുറിച്ച കത്രിക്ക ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ബേക്ക് ചെയ്തെടുത്താണ് ഇതിൽ ചേർക്കുന്നത്.

കത്രിക്ക - 1
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്

ഒലിവ് ഓയിൽ – 2 ടേബിൾ സ്പൂൺ
വൈറ്റ് ഒനിയന്‍ -1 കപ്പ്
കൂൺ – 1 കപ്പ് (അരിഞ്ഞത്)
വൈറ്റ് വൈന്‍ – ആവശ്യത്തിന്
മഞ്ഞയും പച്ചയും സുക്കിനി – 2 കപ്പ്
തക്കാളി – 1 കപ്പ് (വേവിച്ചു തൊലികളഞ്ഞത്)
ബ്ലാക്ക് ഒലിവ് – 2 ടേബിള്‍സ്പൂണ്‍
ടുമാറ്റോ പ്യൂരീ – 2 കപ്പ്
പെന്നെ പാസ്ത – 200 ഗ്രാം
മോസറല്ല ചീസ് – 2 ടേബിള്‍സ്പൂണ്‍
ബെയ്സില്‍ ലീവ്സ് – ഒരു ടേബിള്‍സ്പൂണ്‍
പാര്‍മിസിന്‍ ചീസ് – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

ഒരു വലിയ കത്രിക്ക കഷ്ണങ്ങളാക്കി അവ്നിൽ ട്രെയില്‍ വച്ച് അതില്‍ ഒരു ടീസ്പൂണ്‍ ഉപ്പ്, ആവശ്യത്തിന് കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് അതിനു മുകളില്‍ അല്പം എണ്ണ തളിക്കുക. ഇത് ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 15 മിനിറ്റ് ബെയ്ക്ക് ചെയ്യുക.

ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ച് ഒരു കപ്പ് വൈറ്റ് ഒനിയന്‍ അരിഞ്ഞത് വഴറ്റുക. അതില്‍ ഒരുകപ്പ് അരിഞ്ഞ കൂണ്‍, കുറച്ച വൈറ്റ് വൈന്‍ രണ്ട് കപ്പ് മഞ്ഞയും പച്ചയും സുക്കിനി, വേവിച്ചു തൊലികളഞ്ഞു കഷണങ്ങളാക്കിയ ഒരു കപ്പ് തക്കാളി, 2 ടേബിള്‍സ്പൂണ്‍ ബ്ലാക്ക് ഒലിവ്, 2 കപ്പ് ടുമാറ്റോ പ്യൂരീ എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ബെയ്ക് ചെയ്‌തെടുത്ത കത്രിക്ക  ചേര്‍ക്കാം. ഒരു ടീസ്പൂണ്‍ ഉപ്പും ആവശ്യത്തിന് കുരുമുളകുപൊടിയും ഇട്ട് ഇളക്കിയതിനുശേഷം വേവിച്ചുവച്ചിരിക്കുന്ന പെന്നെ പാസ്ത 200 ഗ്രാം ഇതില്‍ ചേര്‍ത്തിളക്കുക. 2 ടേബിള്‍സ്പൂണ്‍ മോസറല്ല ചീസും ഒരു ടേബിള്‍സ്പൂണ്‍ ബെയ്സില്‍ ലീവ്സും ചേര്‍ത്തിളക്കി, അതിനുമുകളില്‍ പാര്‍മിസിന്‍ ചീസ് വിതറി വിളംബാം.   

penne-siciliana