Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയയിൽ നിന്നൊരു ബീഫ് ബുൾഗോഗി

ബീഫ് മലയാളികളുടെ പ്രിയ വിഭവമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കാൻ തിരഞ്ഞെടുക്കുന്ന ബീഫിന്റെ കൊറിയൻ രുചിയായ ബീഫ് ബുൾഗോഗിയുടെ പാചകവിധി പരിചയപ്പെടാം.

ചേരുവകൾ 

റിബ് ഐ സ്റ്റീക്ക് - 1
പിയർ – 1
വൈറ്റ് ഒനിയൻ – 2
വെളുത്തുള്ളി – 1
ലീക്സ് – 1
സ്പ്രിങ് ഒനിയൻ – 1 ടേബിൾ സ്പൂൺ
ബ്രൗൺ ഷുഗർ – 1 ടീസ്പൂൺ
ഡാർക്ക് സോയ സോസ് – 2 ടേബിൾ സ്പൂൺ
എള്ളെണ്ണ – 1 ടീസ്പൂൺ
വെളുത്ത എള്ള് – 2 ടീസ്പൂൺ
കുരുമുളക് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

Beef Bulgogi ബീഫ് ബുൾഗോഗി

തയാറാക്കുന്ന വിധം

ഒരു കഷണം റിബ് ഐ സ്റ്റീക്ക് നീളത്തിൽ ചെറു കഷണങ്ങളാക്കി അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ അരിഞ്ഞ ലീക്സ്, ഒരു ടേബിൾ സ്പൂൺ ചെറുതായരിഞ്ഞ സ്പ്രിംഗ് ഒനിയൻ, ഒരു ടീസ്പൂൺ ബ്രൗൺ ഷുഗർ, രണ്ട് ടേബിൾ സ്പൂൺ ഡാർക്ക് സോയ സോസ്, ഒരു ടീസ്പൂൺ എള്ളെണ്ണ, ഒരു ടീസ്പൂൺ വെളുത്ത എള്ള്, ആവശ്യത്തിന് കുരുമുളക് പൊടി, ഒരു പിയർ പഴം തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് നന്നായി കുഴച്ച് 5 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി രണ്ട് വൈറ്റ് ഒനിയൻ അരിഞ്ഞത് ചേർത്തു വഴറ്റി ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന മിശ്രിതത്തിൽ യോജിപ്പിച്ച് അതിലേക്ക് ഉപ്പ് ഒരു ടേബിൾ സ്പൂൺ ഗ്രീൻ ഒനിയൻ, ഒരു ടീസ്പൂൺ എള്ള് എന്നിവ ചേർത്തു നന്നായി ഇളക്കി പ്ലേറ്റിൽ വിളമ്പാം.