Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീബിയൻ ചിക്കൻ വിത്ത് പൈനാപ്പിൾ റൈസ്

പൈനാപ്പിൾ ചേർത്ത റൈസും കരീബിയൻ സ്റ്റൈൽ ചിക്കൻ കറിയും ചേർന്നാൽ രുചിയുടെ പൂരം തന്നെ. ചിക്കനും ചോറും ചേർത്തൊരു മാജിക്കിനു റെഡിയാണോ?

ചേരുവകൾ

ചിക്കൻ‍ ബ്രെസ്റ്റ് – 2
മുളകുപൊടി – 1 ടീസ്പൂൺ
പാപ്രിക്ക പൗഡർ – 1 ടീസ്പൂൺ
ജീരകപ്പൊടി – 1 ടീസ്പൂൺ
ഒനിയൻ പൗഡർ – 1 ടീസ്പൂൺ
തൈം – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
ബ്രൗൺ ഷുഗർ – 1 ടീസ്പൂൺ
ജാതിക്കാപ്പൊടി – 1 നുള്ള്
ഒലിവ് ഓയിൽ – ആവശ്യത്തിന്

Pineapple Rice

കറുവയില –1
വെളുത്തുള്ളി –1 ടീസ്പൂൺ
വൈറ്റ് ഒനിയൻ –
ബസ്മതി റൈസ്- 250 ഗ്രാം
ഉപ്പ്, കുരുമുളകുപൊടി – ആവശ്യത്തിന്
പൈനാപ്പിൾ – 100 ഗ്രാം
മല്ലിയില, ഒലിവ് ഓയിൽ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ പാപ്രിക്ക പൗഡർ, ഒരു ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ ഒനിയൻ പൗഡർ, ഒരു ടീസ്പൂൺ ഉണങ്ങിയ തൈം അരിഞ്ഞത്്, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഉപ്പ്്, ഒരു ടീസ്പൂൺ ബ്രൌൺ ഷുഗർ, ഒരു നുള്ള്് ജാതിക്കാപ്പൊടി എന്നിവ നന്നായി യോജിപ്പിച്ച്് മാറ്റി വെക്കുക. രണ്ട ്് ചിക്കൻ ബ്രെസ്റ്റ്്, ബട്ടർഫ്ളൈ ആകൃതിയിൽ മുറിച്ച്് വിടർത്തിയെടുത്ത്് അവ്ൻ പാനിലേക്ക് മാറ്റുക. ഇതിലേക്ക് മുൻപ് യോജിപ്പിച്ചു വെച്ചിരുന്ന പൊടികൾ പുരട്ടുക. ഇതിനു മുകളിൽ അൽപം ഒലിവ്് ഓയിൽ ഒഴിച്ച്് 180 ഡിഗ്രി സെൽഷ്യസ് ചൂടിൽ 20 മിനിറ്റ്് ഓവനിൽ വേവിക്കുക. ഒരു പാത്രത്തിൽ എണ്ണയൊഴിച്ച്് ഒരു കറുവയില, ഒരു ടീസ്പൂൺ അരിഞ്ഞ വെളുത്തുള്ളി, ഒരു വൈറ്റ് ഒനിയൻ ചെറുതായരിഞ്ഞത് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് 250 ഗ്രാം ബസ്മതി റൈസ് ചേർക്കുക. അര ലിറ്റർ വെള്ളമൊഴിച്ച് ഉപ്പും കുരുമുളകുപൊടിയും ഓരോ ടീസ്പൂൺ വീതം ചേർത്ത് ഇളക്കി വേവിക്കുക. പാതി വേവായ ശേഷം 100 ഗ്രാം പൈനാപ്പിൾ കഷണങ്ങളാക്കിയത് ചേർത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് മല്ലിയിലിയും ഒലിവ് ഓയിലും ചേർത്ത് വേവിച്ച ശേഷം അവ്നിൽ പാകം ചെയ്തെടുത്ത ചിക്കനൊപ്പം വിളമ്പാം.