ADVERTISEMENT

കേരളീയ വിഭവങ്ങളിലെ ഏറ്റവും സ്റ്റൈലിഷ് ആയ പേരാണ് സ്റ്റ്യൂ. സിറിയൻ  ക്രിസ്ത്യൻസ് നമ്മുടെ നാട്ടിലെത്തിച്ച വടക്കേ മലബാറില്‍ ഇഷ്ടൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്റ്റ്യൂ പലതരത്തിൽ ഉണ്ടാക്കാറുണ്ട്. കോഴിയും ആടും പച്ചക്കറിയും അപ്പത്തിന്റെയും ഇടിയപ്പത്തിന്റെയും ഓമന കൂട്ടുകാരൻ. 

നാലാം നൂറ്റാണ്ടിൽ ജപ്പാനിൽ തുടങ്ങിയതാണത്രേ സ്റ്റ്യൂ പലതരം ഇറച്ചിയും പച്ചക്കറികളും ചേർത്തൊരുക്കിയ അദ്ഭുത കോമ്പിനേഷൻ.

Chicken Stew

തേങ്ങാപ്പാലില്‍ അധികം എരുവില്ലാതെ സുഗന്ധദ്രവ്യങ്ങളുടെ രുചിഭേദത്തോടെ ഉണ്ടാകുന്ന ‌സ്റ്റ്യൂ എല്ലാവർക്കും പ്രിയപ്പെട്ട താണ്. കുട്ടികളും മുതിർന്നവരും ഏറെയിഷ്ടപ്പെടുന്ന ഈ പ്രാതൽ വിഭവം ഇന്ന് എല്ലാ ലോക മലയാള റസ്റ്റൊറന്റുക ളിലെയും മുഖ്യ വിഭവമാണ്. 

എല്ലാവർക്കും പ്രിയപ്പെട്ട കോഴി സ്റ്റ്യൂവിന്റെ റെസിപ്പിയിലേക്ക്

stew

ഒരു കട്ടിയുള്ള പാത്രം ചൂടായതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഏലയ്ക്കയും പെരുംജീരകവും കറുകപ്പട്ടയും ഗ്രാമ്പൂവും ബേ ലീഫും സ്റ്റാർനൈസും കുരുമുളകും ഇട്ട് പൊട്ടിച്ചതിലേക്ക് സവാള ഉള്ളി ക്യൂബ്സായിട്ട് മുറിച്ചത് പച്ചമുളക് നീളത്തിൽ അരിഞ്ഞത് ഇഞ്ചി ചെറുതായി നീളത്തിൽ അരിഞ്ഞതും കറിവേപ്പിലയും കൂടി േചർത്ത് വഴറ്റണം. രണ്ടുമിനിറ്റ് ചെറിയ ചൂടിൽ വഴറ്റിയതിലേക്ക് നാല് ഉരുളക്കിഴങ്ങ് വീണ്ടും ക്യൂബ്സായിട്ട് ചേർത്തു വഴറ്റണം. അതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ  എല്ലോടു കൂടിയ ചിക്കനാണെങ്കിൽ നല്ലത് ചെറിയ കറിയുടെ  പീസായിട്ട് കട്ട് ചെയ്ത ചിക്കൻ ചേർത്ത് ഉരുളക്കിഴങ്ങും സവാളയോടൊപ്പം അഞ്ച് മിനിട്ടിൽ ചെറിയ ചൂടിൽ നന്നായിട്ട് വഴറ്റിയെടുക്കുക. വഴറ്റിയതിലേക്ക് പശുവിന്റെ പാൽ 100മില്ലി അത് ഓപ്ഷണലാണ് പാൽ ഇഷ്ടമില്ലാത്തവർക്ക് അത് ഒഴിവാക്കാം. പാലൊഴിച്ച് ഒരല്പം വെള്ളം ചേർത്ത് ചിക്കൻ ചെറിയ ചൂടിൽ വേകാന്‍ വയ്ക്കാം. അതിലേക്ക് വെള്ളം ഒഴിക്കുന്നതിനു പകരം നേരത്തെ എടുത്ത് വച്ച് രണ്ട് തേങ്ങയുടെ തിരുമ്മിയ ഒന്നാം പാൽ അല്ലെങ്കിൽ രണ്ടാം പാൽ. രണ്ടാം പാലൊഴിച്ച് ഈ ചിക്കൻ വേകാൻ വയ്ക്കാം. 

രണ്ടാംപാലിൽ കിടന്ന് ഉരുളക്കിഴങ്ങും കോഴിയും വേകുന്ന സമയത്ത് ഉപ്പെല്ലാം ചേർത്തതിനുശേഷം അവസാനം കട്ടി യുള്ള ഒന്നാംപാൽ ഒരല്പം നെയ്യ് മുകളിൽ ഒഴിച്ച് ചെറിയ ചൂടിൽ വേവിച്ച് തയാറാക്കാം.

നന്നായി വെന്തുടഞ്ഞ ഒരു ഉരുളക്കിഴങ്ങ് ഈ ഒന്നാം പാലിനോടൊത്ത് കുഴച്ചു ചേർത്താൽ കറി നല്ല കുറുകിയിരിക്കും. 

തേങ്ങ പാലെടുക്കുന്നതിനായി നല്ല വിളഞ്ഞ തേങ്ങ തിരുമ്മി ഒരല്പം ഇളം ചൂടുള്ള വെള്ളം ഒഴിച്ച് മിക്സിയിലടിച്ച് അതിന്റെ ഒന്നാംപാലെടുക്കണം. അതിനുശേഷം ആ പീര വീണ്ടും കുറച്ചു ചൂടുവെള്ളമൊഴിച്ച് അരച്ച് അതിന്റെ രണ്ടാം പാലുമെടുക്കണം. അത് രണ്ടും മാറ്റിവെച്ചിട്ട് വേണം ഇത് ചെയ്യാൻ രണ്ടാം പാലിലാണ് കോഴിയും ഉരുളക്കിഴങ്ങും ആദ്യം വേവിച്ചെടുക്കേണ്ടത്. ഏകദേശം വെന്തു വരുന്ന പരുവത്തി ലായിരിക്കണം  ഒന്നാം പാൽ ചേർക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com