ADVERTISEMENT

ജ്യൂസ്, ജ്യൂസ്, ജ്യൂസ്..കുമ്മട്ടിക്ക ജ്യൂസ്..മമ്മൂട്ടിക്കയ്ക്ക് ഇഷ്ടപ്പെട്ട കുമ്മട്ടിക്ക ജ്യൂസ്...

മഹേഷിന്റെ പ്രതികാരം സിനിമയിൽ സൗബിന്റെ കഥാപാത്രം അലസസുന്ദരമായി പാടുന്ന മൂളിപ്പാട്ടിലൂടെ കുമ്മട്ടിക്ക കേറിയങ്ങു ഹീറോയായി. എന്താണ് ഈ കുമ്മട്ടിക്ക എന്നാണ് പിന്നെ പലരും തിരഞ്ഞത്...തിരിച്ചറിവുണ്ടായപ്പോൾ ഒരു ഞെട്ടലായിരുന്നു. പടച്ചോനെ..ഞമ്മടെ തണ്ണിമത്തൻ തന്നെ!

ചൂടുകാലത്ത് ഏറ്റവും സുലഭമായി ലഭിക്കുന്നതും എല്ലാവർക്കും ഇഷ്ടപ്പെട്ടതുമായ തണ്ണിമത്തങ്ങ. ജ്യൂസ് കുടിക്കുന്നതിനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ തണ്ണിമത്തങ്ങ കൊണ്ട് വളരെ രുചികരമായ കേരളാ ശൈലിയിലുള്ള സലാഡുണ്ടാക്കി ഊണിനു മുൻപ് കഴിക്കാം. ശരീരത്തെ തണുപ്പിക്കാം.

തണ്ണിമത്തങ്ങയിൽ തക്കാളിയും ചെറിയ ഉള്ളിയും തേങ്ങാക്കൊത്തുമിട്ട് കല്ലുപ്പും കുരുമുളകു പൊടിയും ചേർത്ത് നാരങ്ങാ നീര് പിഴിഞ്ഞൊഴിച്ചാൽ രുചികരമായ സലാഡുണ്ടാക്കാം.

ആവശ്യമുള്ള സാധനങ്ങൾ

  • തണ്ണിമത്തങ്ങ ചെറിയ ക്യൂബുകളാക്കിയത് – 1/2 കിലോ
  • ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത് – 4 എണ്ണം
  • തക്കാളി ( രണ്ടായി മുറിച്ചത്)– 4 എണ്ണം
  • തേങ്ങാപ്പീര – 30 ഗ്രാം
  • തേങ്ങാക്കൊത്ത് – 5 എണ്ണം
  • കല്ലുപ്പ് – ആവശ്യത്തിന്
  • കുരുമുളക് ചതച്ചത് – ആവശ്യത്തിന്
  • മല്ലിയില – അല്പം

ഇവയെല്ലാം ഒരു ബൗളിൽ മിക്സ് ചെയ്ത് വളരെ എളുപ്പത്തിൽ സലാഡായി ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com