ADVERTISEMENT

ബ്രോക്കൺ മട്ട റൈസ് ഉപയോഗിച്ച് രുചികരമായ കാരമൽ ഷോട്ട്സ് തയാറാക്കിയ ഫമിത ഷെർനാസാണ്  ഡബിൾ ഹോഴ്സ് ഹോം ഷെഫ് മത്സരത്തിലെ ഈ മാസത്തെ വിജയി. പൊടിയരി കൊണ്ട് രുചികരമായ മധുരക്കൂട്ട് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

Click here to Read in English
ചേരുവകൾ

  • ഡബിൾ ഹോഴ്സ് ബ്രോക്കൺ മട്ട റൈസ് – 3/4 കപ്പ് , 2 ടേബിൾസ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക് – 3/4 ടിൻ
  • തേങ്ങാപ്പാൽ – 2 കപ്പ്
  • വാനില എസൻസ് – 2 ടീസ്പൂൺ
  • ബട്ടർ – 50 ഗ്രാം
  • ഏതെങ്കിലും ചോക്കോ ചിപ്പ് ബിസ്ക്കറ്റ് – 2 പാക്കറ്റ് (പൊടിച്ചത്)
  • ബദാം – അര കപ്പ് ( നുറുക്കിയത്)
  • പഞ്ചസാര – 4 ടേബിൾസ്പൂൺ
  • ചോക്ലേറ്റ്  / കാരമൽ സോസ് – 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ ബ്രോക്കൺ മട്ട റൈസ് 2 കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് കുക്കറിൽ വേവിച്ചെടുക്കുക. പ്രഷർ പോയ ശേഷം ഇതിലേക്കു കണ്ടൻസ്ഡ് മിൽക്കും വാനില എസൻസും ചേർത്ത് തണുക്കാൻ വയ്ക്കാം.

∙ ഇതേ സമയം പൊടിച്ചു വച്ചിരിക്കുന്ന ബിസ്ക്കറ്റും, ബദാമും ബട്ടറിൽ വഴറ്റി എടുത്ത് മാറ്റി വയ്ക്കാം.

∙ പാനിൽ 4 ടേബിൾ സ്പൂൺ പഞ്ചസാര കാരമലൈസ് ചെയ്ത് എടുക്കാം, പഞ്ചസാര ഉരുകി കഴിയുമ്പോൾ ഇതിലേക്കു 2 ടേബിൾസ്പൂൺ മട്ട ബ്രൊക്കൺ റൈസ് ചേർത്ത് യോജിപ്പിച്ച് തണുക്കാൻ വയ്ക്കാം. തണുത്ത ശേഷം മിക്സിയുടെ ജാറിലിട്ട് ഇതൊന്നു പൊടിച്ചെടുക്കണം.

അലങ്കരിക്കുന്ന വിധം

1. ഗ്ലാസിൽ ബട്ടറിൽ വഴറ്റി എടുത്ത ബിസ്ക്കറ്റും ബദാമും ആദ്യത്തെ ലെയർ ആയി ഇടാം.

2. ഇതിലേക്ക് ചോക്ലേറ്റ് അല്ലെങ്കിൽ കാരമൽ സിറപ്പ് ഒഴിക്കാം.

3. തേങ്ങാപ്പാലിൽ വേവിച്ച നുറക്കൽ അരി ഇതിലേക്കു ഇടാം. ഈ രീതിയിൽ ഗ്ലാസ് നിറയുന്നതു വരെ അലങ്കരിച്ചു വിളമ്പാം. തണുപ്പിച്ചും കഴിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com