ADVERTISEMENT

ഉണ്ണിക്കണ്ണനൊപ്പം വിഷു ആഘോഷമാക്കുമ്പോൾ രുചിക്കാൻ നാടൻ പലഹാരങ്ങളും തയാറാക്കാണം. രുചികരമായ ഈന്തപ്പഴം അട തയാറാക്കി വിഷു ആഘോഷിച്ചാലോ?

Read in English

ചേരുവകൾ

  • അരിപ്പൊടി – 1 കപ്പ്
  • ഉപ്പ് – ഒരു നുള്ള്
  • ചെറു ചൂടുവെള്ളം – മാവ് കുഴയ്ക്കാൻ ആവശ്യമുള്ളത്
  • ഈന്തപ്പഴം– ഒരു കപ്പ്
  • ഏലയ്ക്ക – 2 ടീസ്പൂൺ
  • തേങ്ങ ചിരകിയത് – അര കപ്പ്
  • വാഴയില

തയാറാക്കുന്ന വിധം

ആദ്യമായി ഒരു ബൗളിൽ അരിപ്പൊടി എടുത്ത് അതിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറു ചൂടുവെള്ളത്തിൽ ചപ്പാത്തി മാവ് കുഴയ്ക്കുന്ന പരുവത്തിൽ കുഴച്ച് തയാറാക്കി വയ്ക്കുക. അതിനു ശേഷം ഈന്തപ്പഴവും ഏലയ്ക്കയും തേങ്ങയും കൂടി മിക്സിയിൽ ഒന്ന് അരച്ചെടുത്ത് അടയുടെ ഉള്ളിൽ വയ്ക്കാനുള്ള മിക്സ് തയാറാക്കാം. ഈന്തപ്പഴം ചേർക്കുന്നതുകൊണ്ട് നല്ല മധുരം ഉള്ളതിനാൽ വീണ്ടും ഈ മിക്സിലേക്ക് ശർക്കരയോ പഞ്ചസാരയോ ചേർക്കേണ്ടതില്ല.

ഇനി വാഴയില എടുത്ത് അതിൽ മാവ് കൈകൊണ്ട് പരത്തി യെടുക്കാം. ഇങ്ങനെ പരത്തുമ്പോൾ കുറച്ച് ചൂടുവെള്ളം ഇടയ്ക്ക് തൊട്ടു കൊടുക്കണം അല്ലെങ്കിൽ മാവ് വല്ലാതെ ഡ്രൈ ആയി നന്നായിട്ട് പരത്താൻ കഴിയാതെ വരും. എത്രയും കനം കുറച്ച് പരത്താൻ പറ്റുമോ അത്രയും ടേസ്റ്റ് അടയ്ക്ക് ഉണ്ടാവും. അതിനുശേഷം ഇതിൽ ഈന്തപ്പഴവും ഏലയ്ക്ക യും, തേങ്ങയും ചേർത്തരച്ച കൂട്ട് നിറച്ച് ഇല മടക്കി ഒരു അപ്പച്ചെമ്പിൽ വച്ച് ആവി കേറ്റി വേവിച്ചെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com