ADVERTISEMENT

ഷ്രിംപ് / ചെമ്മീൻ റോസ്റ്റ് രുചികരമായി പ്രഷർ കുക്കറിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • ചെമ്മീൻ – 400 ഗ്രാം
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • മുളകുപൊടി – 2 ടീസ്പൂൺ
  • കുരുമുളകു പൊടിച്ചത് – 1 ടീസ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • വെളുത്തുള്ളി അല്ലി – 4
  • ഇഞ്ചി – 2 ഇഞ്ച് വലുപ്പത്തിൽ ( ചതച്ചത്)
  • മുളക് – 1 (മുറിച്ചത്)
  • സവാള – 2
  • തക്കാളി – 1 (അരിഞ്ഞത്)
  • എണ്ണ – 2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – 5 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പ്രഷർകുക്കറിൽ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കഴിയുമ്പോൾ ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ചേർക്കുക. ഇതിലേക്ക് സവാളയും തക്കാളിയും ചേർത്ത് മീഡിയം തീയിൽ 10 മിനിറ്റ് വഴറ്റുക.  മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളകു ചതച്ചതും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് ചെമ്മീനും മല്ലിയിലയിൽ പകുതിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് അടച്ചു വച്ച് ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. പ്രഷർ മുഴുവനും പോയ ശേഷം കുക്കർ തുറന്ന് മല്ലിയില വിതറി വിളംമ്പാം. ചോറിനൊപ്പവും നാനിനൊപ്പവും കഴിക്കാൻ പറ്റിയ രുചികരമായ റോസ്റ്റാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com