ADVERTISEMENT

ജിഎൻപിസി ഫെയ്സ്ബുക് കൂട്ടായ്മയിലെ ഒരു ചിത്രവും ചോദ്യവും ഭക്ഷണപ്രേമികൾക്ക് പുതിയ അറിവായി. തിളയ്ക്കുന്ന നാടൻ കോഴിക്കറിയിൽ ചിരട്ട കിടന്നു വേവുന്നതിന്റെ ചിത്രം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഇറച്ചി കറിവയ്ക്കുമ്പോൾ പെട്ടെന്നു വെന്തു കിട്ടാൻ ചിരട്ട ഇട്ടു വേവിച്ചാൽ മതിയെന്നതൊരു പാചകസൂത്രമാണ്. ബീഫ്, നാടൻകോഴി ഇറച്ചികൾ പെട്ടെന്ന് വെന്തുകിട്ടാൻ വീട്ടമ്മമാർ ഈ സൂത്രം പ്രയോഗിക്കാറുണ്ട്. കൂടുതൽ അളവിൽ ബീഫ് കറി വയ്ക്കുമ്പോൾ പച്ചപ്പു വിട്ടുമാറാത്ത ചിരട്ടകൾ ചേർത്ത് വേവിച്ചെടുത്താൽ ഏറെ രുചികരമാണ്. കറിയിൽ ഉപ്പു കൂടിയാലും ഇൗ സൂത്രം പ്രയോഗിച്ച് ഉപ്പിന്റെ അളവു ഒരു പരിധിവരെ നിയന്ത്രിക്കാം. 

പ്രത്യേക ശ്രദ്ധയ്ക്ക് : ചിരട്ട നിസ്സാരക്കാരനല്ല എന്നതറിയാമല്ലോ. കറി വിളമ്പുന്നതിനു മുൻപ് ചിരട്ട എടുത്തു മാറ്റാൻ മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com