ADVERTISEMENT

ആരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ലോകത്താദ്യമായി ഭക്ഷ്യസുരക്ഷയ്ക്കായി ഒരു ദിവസം ജൂൺ 7 ആദ്യമായി ലോകമെമ്പാടും ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നു. 2018 ഡിസംബറിൽ യു എന്നിലെ ജനറൽ അസംബ്ലിയില്‍ തീരുമാനിച്ച ഭക്ഷ്യസുരക്ഷയ്ക്കായി ഒരു ദിവസം. ഇത്തവണത്തെ ഭക്ഷ്യ സുരക്ഷയുടെ തീം ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ജോലി എന്നതാണ്. 

ലോകമെമ്പാടുമായി 600 മില്യൺ കേസുകളാണ് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് പത്തിലൊരാൾക്ക് വീതം ഭക്ഷ്യ സുരക്ഷയുമായിട്ടുള്ള അസുഖം ബാധിച്ചിരിക്കുന്നു. 

ഭക്ഷ്യസുരക്ഷ എന്നാൽ ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അത് പാകം ചെയ്യുമ്പോഴും അത് പാകം ചെയ്തതിനു ശേഷം സംരക്ഷിക്കുമ്പോഴും ഒരു വ്യക്തിക്ക് അതുമൂലം അസുഖം ഉണ്ടാകാതിരിക്കുക എന്നതാണ്.

ജനതയുടെ ദൈനംദിന ജീവിതത്തിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അസുഖങ്ങൾ വളരെയധികമാണ്.

ഭക്ഷ്യ സുരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷ്യജന്യ രോഗങ്ങളോ ഭക്ഷ്യ വിഷബാധയോ ഏൽക്കാതിരിക്കുക എന്നതാണ്. 

ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് നമ്മള്‍ ചെയ്യേണ്ടതായ പ്രാഥമികമായ ചില ഘടകങ്ങൾ ഇവയൊക്കെയാണ്. 

ഭക്ഷണം പാകം ചെയ്യുന്ന പ്രതലങ്ങൾ അതിനുള്ള ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും ആദ്യത്തെ ഘടകം.

ഭക്ഷണം പാകം ചെയ്യുന്നവരുടെ വ്യക്തി സുരക്ഷ അതീവ പ്രധാന ഘടകമാണ്. പ്രത്യേകിച്ച് കൈ കഴുകുന്നതിലുള്ള ശ്രദ്ധ.

പാകം ചെയ്തതിനുശേഷം അത് സൂക്ഷിക്കുകയും ഫ്രിജിൽ വച്ചു തണുപ്പിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന താപനിലയുടെ വ്യത്യാസം അല്ലെങ്കിൽ അവിടുത്തെ സാഹചര്യങ്ങളും അല്ലെങ്കിൽ ആ പാത്രങ്ങളുടെ സുരക്ഷ ഇതെല്ലാം വളരെ പ്രധാനമാണ്. അതിനോടൊപ്പം തന്നെയാണ് കീട നിയന്ത്രണം. ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാകുന്ന പലതരം കീടങ്ങൾ ഭക്ഷണങ്ങളെ കണ്ടാമിനേഷൻ ചെയ്യുന്നു.

ഭക്ഷണത്തിന്റെ അലർജികൾ അല്ലെങ്കിൽ ഭക്ഷ്യ വിഷബാധയേൽക്കാനുള്ള കാരണങ്ങൾ അല്ലെങ്കിൽ ഭക്ഷണത്തിന്റെ അസഹിഷ്ണുത ഇൻടോളറൻസ് എന്നു പറയുന്നതിനെക്കുറിച്ചുള്ള അറിവും വളരെ പ്രധാനമാണ്. 

ഭക്ഷണം പാകം ചെയ്യുന്ന അത് വീട്ടിലോ ഹോട്ടലിലോ ഉള്ള ആരുമായിക്കോട്ടെ അവർ ചെയ്യാൻ പാടില്ലാത്തതായിട്ടുള്ള 10 കാര്യങ്ങൾ ഇവയൊക്കെയാണ്. 

1. ഭക്ഷണം പാകം ചെയ്യുമ്പോഴോ, ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തോ ഒരു കാരണവശാലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്. 

2. ഭക്ഷണം പാകം െചയ്യുന്ന സ്ഥലത്തോ അടുക്കളയുടെ ഏതെങ്കിലുമൊരു ഭാഗത്തോ പുകവലി കർശനമായി ചെയ്യാൻ പാടില്ലാത്തൊരു കാര്യമാണ്. 

3. ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കൈ നനയുമ്പോൾ സ്വന്തം വസ്ത്രങ്ങളിൽ തുടയ്ക്കുന്നത് ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്തതാണ്. 

4. ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ശരീരഭാഗങ്ങളിൽ തൊടുകയോ ചൊറിയുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

5. ഒരു സാഹചര്യത്തിലും സ്വന്തം വിരല്‍ ഉപയോഗിച്ച് ഭക്ഷണം  രുചി നോക്കുന്നത് ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്തതാണ്. 

6. രുചിച്ച് നോക്കുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് മാത്രം രുചി നോക്കുക. ആ സ്പൂൺ ഉപയോഗിച്ചതിനുശേഷം വീണ്ടും ഭക്ഷണത്തിലേക്ക് ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. 

7. ഭക്ഷണം പാകം ചെയ്യുമ്പോൾ ആഭരണങ്ങൾ ഉപയോഗിക്കുന്നതും നല്ല ശീലമല്ല.

8. റെഡി ടു ഈറ്റ് എന്ന ഭക്ഷണത്തിൽ അതായത് തയാറായ ഭക്ഷണത്തിൽ ഒരു കാരണവശാലും നമ്മുടെ കൈകൾ നേരിട്ട്  ഉപയോഗിക്കാതിരിക്കുക. അതിൽ ടോങ്സോ അല്ലെങ്കിൽ ഗ്ലൗസോ ഉപയോഗിച്ചു മാത്രം. തയാറാക്കിയ ഭക്ഷണത്തിൽ തൊടാൻ മറ്റുള്ളവർക്ക് പ്രത്യേകിച്ച് മറ്റുള്ളവർക്ക് വിളമ്പുന്നതിനു മുൻപ് തൊടാൻ ഒരുകാരണ വശാലും അനുവാദമില്ല. അതായത് അപ്പമോ, ബ്രെഡ് അല്ലെങ്കിൽ ബേക്കറി പലഹാരങ്ങളിൽ റെഡിയായിരിക്കുന്ന പലഹാരങ്ങളിൽ കൈകൾ കൊണ്ട് നേരിട്ട് തൊടാതിരിക്കാൻ ശ്രദ്ധിക്കണം. 

9. ശുദ്ധമായ ഭക്ഷണം എല്ലാ മനുഷ്യരുടെയും അവകാശമാണ്. ഭക്ഷണത്തിൽ മായം ചെയ്യുന്നത് കൊടിയ പാപം തന്നെയാണ്. പാലിൽ വെള്ളം ചേർക്കുന്നതുൾപ്പെടെ.

10. ലാഭത്തിന് വേണ്ടി ഭക്ഷണത്തിൽ മായം കലർത്തുന്നത് വലിയ ഒരു കുറ്റം തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com